മുതുമലയിൽ വരൾച്ച തുടങ്ങി
text_fieldsവരണ്ടുണങ്ങിയ മുതുമല കടുവ സങ്കേതത്തിലെ വനമേഖല
ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിന്റെ ഉൾഭാഗത്തെയും പുറംഭാഗത്തെയും വനമേഖലയിൽ വരൾച്ച തുടങ്ങി. വനപ്രദേശങ്ങളിലെ പുൽമേടുകളും സസ്യജാലങ്ങളും വറ്റിത്തുടങ്ങിയതോടെ വന്യമൃഗങ്ങൾക്ക് ഭക്ഷണ-ജലക്ഷാമം നേരിടുന്നു.
വരൾച്ചക്കാലത്ത് മുതുമല വനങ്ങളിലെ കൃത്രിമ ജലസംഭരണികളിൽ വെള്ളം നിറക്കുന്നത് പതിവാണ്. ഈ ജനസംഭരണികളിലെ വെള്ളം കുടിച്ചാണ് വന്യജീവികൾ ദാഹം ശമിപ്പിക്കുന്നത്. വരൾച്ച കൂടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഈ പ്രവൃത്തി നടക്കുക.
സങ്കേതം അടച്ചിടുകയും പതിവാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ച ഇതിനകം ഉണ്ടായിട്ടുള്ളതിനാൽ, വനമേഖലയിലെ ജലസംഭരണികളിൽ മുൻകൂട്ടി വെള്ളം നിറച്ച് വന്യജീവികളുടെ ദാഹം ശമിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വന്യജീവി പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

