Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാ​ർ​ഷി​ക ജോ​ലി​ക​ൾ...

കാ​ർ​ഷി​ക ജോ​ലി​ക​ൾ പ​റ​ന്ന് ചെ​യ്യാം

text_fields
bookmark_border
drone exhibition in wayanad
cancel
camera_alt

പൊ​ഴു​ത​ന എ​ച്ച്.​എം.​എ​ല്‍ പ്ലാ​ന്റേ​ഷ​നി​ല്‍ ന​ട​ന്ന ഡ്രോ​ണ്‍ സാ​​ങ്കേ​തി​കവി​ദ്യ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ നി​ന്ന്

ക​ൽ​പ​റ്റ: കാ​ര്‍ഷി​ക ജോ​ലി​ക​ള്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ ഇ​നി പാ​ട​ത്തും പ​റ​മ്പി​ലും ഡ്രോ​ണു​ക​ള്‍ പ​റ​ക്കും. വ​ള​മി​ട​ലും മ​രു​ന്ന് ത​ളി​ക്കു​ന്ന​തു​മ​ട​ക്കം കാ​ര്‍ഷി​ക ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന ആ​ധു​നി​ക ഡ്രോ​ണു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ കൃ​ഷി വ​കു​പ്പ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ പൊ​ഴു​ത​ന​യി​ലെ ആ​ദ്യ പ്ര​ദ​ര്‍ശ​നം ശ്ര​ദ്ധേ​യ​മാ​യി.

പൊ​ഴു​ത​ന എ​ട്ടാം വാ​ര്‍ഡി​ലെ എ​ച്ച്.​എം.​എ​ല്‍ പ്ലാ​ന്റേ​ഷ​നി​ല്‍ ന​ട​ന്ന പ്ര​ദ​ര്‍ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ന​സ് റോ​സ്ന സ്റ്റെ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​ഴു​ത​ന കൃ​ഷി ഓ​ഫി​സ​ര്‍ അ​മ​ല്‍ വി​ജ​യ്, കൃ​ഷി അ​സി. എ​ൻ​ജി​നീ​യ​ര്‍ പി.​ഡി. രാ​ജേ​ഷ്, വ​ര്‍ക്ക് സൂ​പ്ര​ണ്ട് എ.​യൂ​നു​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ എ​സ്.​എം.​എ.​എം പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള ഡ്രോ​ണു​ക​ളാ​ണ് കാ​ര്‍ഷി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

നാ​ല് ല​ക്ഷം മു​ത​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ ക​ര്‍ഷ​ക​ര്‍ക്ക് സ​ബ്സി​ഡി​യു​ണ്ട്. ഡ്രോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് വ​യ​നാ​ട് കൃ​ഷി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ നേ​ട്ട​ങ്ങ​ൾ

  • വി​ള​യു​ടെ വ​ള​ര്‍ച്ച, പ​രി​പാ​ല​നം, വ​ള​വും കീ​ട​നാ​ശി​നി​യും പ്ര​യോ​ഗി​ക്ക​ല്‍ എ​ന്നി​വ ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​വും.
  • ഡ്രോ​ണി​ലൂ​ടെ ഒ​രേ അ​ള​വി​ല്‍ വ​ള​വും കീ​ട​നാ​ശി​നി​യും കൃ​ഷി​യി​ട​ത്തി​ല്‍ സ്‌​പ്രേ ചെ​യ്യാ​നാ​കും.
  • തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​തക്കുറ​വ് പ​രി​ഹ​രി​ക്കാം. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കാം.
  • കാ​ര്‍ഷി​ക രം​ഗം സ്മാ​ര്‍ട്ടാ​കു​ന്ന​തോ​ടെ കൂ​ലി ചെ​ല​വ് കു​റ​വു​ണ്ടാ​കു​ന്ന​തോ​ടൊ​പ്പം ക​ര്‍ഷ​ക​ന് അ​ധി​ക വ​രു​മാ​നം ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsdrone exhibition
News Summary - drone exhibition in wayanad
Next Story