Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെട്ടിക്കടയിലേക്ക്...

പെട്ടിക്കടയിലേക്ക് പാഞ്ഞുകയറിയ ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവർ മരിച്ചു

text_fields
bookmark_border
പെട്ടിക്കടയിലേക്ക് പാഞ്ഞുകയറിയ ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവർ മരിച്ചു
cancel

ഗൂ​ഡ​ല്ലൂ​ർ: ഓ​ണം അ​വ​ധി​യി​ൽ ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര വ​ന്ന സം​ഘ​ത്തി​ലെ വാ​ഹ​നം പാ​ത​യോ​ര​ത്തെ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്ത് (19) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള 9 സു​ഹൃ​ത്തു​ക്ക​ൾ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ഊ​ട്ടി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച ജീ​പ്പി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ കു​ന്നൂ​ർ മേ​ട്ടു​പ്പാ​ള​യം ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടേ​രി പാ​ർ​ക്കി​ന് സ​മീ​പം ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യോ​ര​ത്തെ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ത്ത് കു​മാ​റി​നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. കൂ​നൂ​ർ അ​സി​സ്റ്റ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ​രാ​ജും ഹൈ​വേ പ​ട്രോ​ൾ പൊ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആം​ബു​ല​ൻ​സി​ൽ കൂ​നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ഞ്ജി​ത്തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ കൂ​നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist busaccidentdriver died
News Summary - driver of the tourist vehicle that ran into the box shop died
Next Story