ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ഭീഷണി; റോഡിലേക്ക് വീണ് അപകടം പതിവ്
text_fieldsഓടപ്പള്ളം ഗവ. ഹൈസ്കൂളിന് സമീപം പാതയോരത്തെ
ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍
ഓടപ്പള്ളം: പാതയോരത്ത് ഉണങ്ങിനില്‍ക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നതുമായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ഓടപ്പള്ളം ഗവ. ഹൈസ്കൂളിന് സമീപം പാതയോരത്തെ ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ സ്കൂൾ വിദ്യാർഥികൾക്കടക്കം ഭീഷണിയാവുന്നു. ഓടപ്പള്ളം- വള്ളുവാടി റോഡില്‍ നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോരത്താണ് ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ഭീഷണിയായി മാറിയിരിക്കുന്നത്. മുളങ്കൂട്ടങ്ങളില്നിന്ന് ഉണങ്ങിയ മുളകള്‍ പൊട്ടിവീഴുന്നത് നിത്യസംഭവമാണ്. റോഡിലേക്ക് വീഴുന്ന മുളകളില്നിന്ന് കാല്‍നടയാത്രക്കാരും വാഹനങ്ങളും പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ഇതുവഴിവന്ന കാറിനു മുകളിലേക്ക് മുളങ്കൊമ്പ് പൊട്ടിവീഴുകയും വാഹനത്തിന്റെ ചില്ലടക്കം തകരുകയും ചെയ്തിരുന്നു. ഇരുചക്രവാഹന യാത്രക്കാർ മുളക്കമ്പുകള്‍ പതിച്ച് അപകടം ഉണ്ടാവാറുണ്ട്. ഇവരെല്ലാം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുളകള്‍ വൈദ്യുതിലൈനിലിലേക്ക് പൊട്ടിവീണ് വൈദ്യുതി തടസ്സമുണ്ടാകുന്നതും ഈ ഭാഗത്ത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

