Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ​യ​നാ​ട്ടി​ലും...

വ​യ​നാ​ട്ടി​ലും ദൂ​ര​ദ​ര്‍ശ​ന്‍ കേ​ന്ദ്രം പൂ​ട്ടു​ന്നു

text_fields
bookmark_border
doordarshan
cancel

ക​ല്‍പ​റ്റ: വ​യ​നാ​ട്ടി​ല്‍ 1989 മു​ത​ല്‍ വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​ര്‍ന്നു​ന​ല്‍കി​യ ക​ല്‍പ​റ്റ ദൂ​ര​ദ​ര്‍ശ​ന്‍ ട്രാ​ന്‍സ്മി​റ്റ​ര്‍ പൂ​ട്ടു​ന്നു. ക​ഴി​ഞ്ഞ 30 വ​ര്‍ഷം വ​യ​നാ​ടി​​ന്​ ഉ​ണ​ര്‍വു​ ന​ല്‍കി​യ സ്ഥാ​പ​ന​മാ​ണ് സേ​വ​നം നി​ര്‍ത്തു​ന്ന​ത്.

ഭൂ​ത​ല സം​പ്രേ​ഷ​ണം ഘ​ട്ട​ങ്ങ​ളി​ലാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. പ​തി​റ്റാ​ണ്ടു​ക​ളാ​യി സാ​ങ്കേ​തി​ക ത​ല​ത്തി​ല്‍ ദൂ​ര​ദ​ര്‍ശ​െൻറ ന​ട്ടെ​ല്ലാ​യി​രു​ന്ന ഭൂ​ത​ല സം​പ്രേ​ഷ​ണം ഡി​ജി​റ്റ​ല്‍ മേ​ഖ​ല​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​തി​െൻറ ഫ​ല​മാ​യാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ 412 റി​ലേ കേ​ന്ദ്ര​ങ്ങ​ളും പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ക​ല്‍പ​റ്റ​യി​ലെ​യ​ട​ക്കം 11 കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്നു. പ്ര​സാ​ര്‍ ഭാ​ര​തി ബോ​ര്‍ഡ് തീ​രു​മാ​ന​പ്ര​കാ​രം അ​ന​ലോ​ഗ് ട്രാ​ന്‍സ്മി​ഷ​ന്‍ നി​ര്‍ത്തു​ന്ന​തു​മൂ​ല​മാ​ണ് സ്‌​റ്റേ​ഷ​ന്‍ പൂ​ട്ടു​ന്ന​ത്. ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ക്ഷേ​പ​ണം തു​ട​ര​ണ​മെ​ന്നാ​ണ് വ​യ​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doordarshanWayanad NewsDoordarshan Kendra
News Summary - Doordarshan center in wayanad also closing
Next Story