പൊലീസുകാരുടെ അവധി അപേക്ഷ നിരസിക്കരുത് -എസ്.പി
text_fieldsRepresentational Image
ഊട്ടി: ലീവ് അപേക്ഷ സ്വീകരിക്കാനും അത് നിഷേധിക്കാതെ പൊലീസ് കോൺസ്റ്റബിൾമാർക്ക് അവധി നൽകാനും നീലഗിരി എസ്.പിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം ഊട്ടി ട്രാഫിക് വിഭാഗം പൊലീസിലെ ഒരു കോൺസ്റ്റബിൾ ജോലിക്കിടെ തലകറങ്ങി വീണു. മറ്റു പൊലീസുകാർ ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അസുഖംമൂലം തന്റെ ഭർത്താവ് ലീവിന് അപേക്ഷിച്ചത് നിരസിച്ചിരുന്നു. സുഖമില്ലാത്ത അവസ്ഥയിൽ തുടർന്ന് ജോലിക്ക് പോയതുമൂലമാണ് തന്റെ ഭർത്താവിന് ഈ അവസ്ഥ ഉണ്ടായതെന്നും ഇതിന് ഉത്തരവാദികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആയിരിക്കുമെന്നും കോൺസ്റ്റബിളിന്റെ ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. പൊലീസുകാർക്ക് ഒരാഴ്ചത്തെ അവധി നൽകണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കണമെന്നും കോൺസ്റ്റബിളിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എസ്.പി സുന്ദരവടിവേലു ഇടപെട്ട് പൊലീസുകാരുടെ അവധിക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പിമാർക്കും സർക്കിൾ ഇൻസ്പെക്ടർമാർക്കും ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

