Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗാർഹിക പീഡനം; യുവാവ്...

ഗാർഹിക പീഡനം; യുവാവ് പിടിയിൽ

text_fields
bookmark_border
ഗാർഹിക പീഡനം; യുവാവ് പിടിയിൽ
cancel

മാനന്തവാടി: ശാരീരികമായി പീഡിപ്പിച്ചതായും തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നുമുള്ള ഞാറലോട് സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനെ തൊണ്ടർനാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. ഞാറലോട് വെള്ളാരം തടത്തിൽ ഷൈജു (30) ആണ് അറസ്​റ്റിലായത്.

പ്രതിക്കെതിരെ ഗാർഹിക പീഡന നിയമം, ജുവനൈൽ ജസ്​റ്റിസ് നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ 13 മുതൽ മറ്റൊരാളുടെ ഭാര്യയെയും രണ്ടു മക്കളെയും കാണാതായതായി തൊണ്ടർനാട് പൊലീസ് സ്​റ്റേഷനിൽ പരാതിയുണ്ട്. ഇവർ ഷൈജുവിനോടൊപ്പമാണ് പോയിരുന്നത്.

തുടർന്ന് തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശി​െൻറ നേതൃത്വത്തിലുള്ള സംഘം തൃശൂർ ജില്ലയിലെ ഉൾപ്രദേശത്തുനിന്നും ഷൈജുവിനെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്.ഐ വർഗീസ്, സി.പി.ഒമാരായ സിഡിയ ഐസക്ക്, ധനേഷ്, അബ്​ദുൽ നാസർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic violencepolicewayanad
Next Story