Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലതല ഓണാഘോഷം...

ജില്ലതല ഓണാഘോഷം കളറാകും

text_fields
bookmark_border
ജില്ലതല ഓണാഘോഷം കളറാകും
cancel

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലതല ഓണാഘോഷം 23, 24 തീയതികളില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിളംബര റാലികള്‍, പൂക്കള മത്സരം, ഘോഷയാത്ര, മെഗാ തിരുവാതിര, വടംവലി മത്സരം, ഗാനമേള തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ഓണാഘോഷം വിളംബരം ചെയ്ത് 23ന് രാവിലെ ഏഴിന് പൂക്കോട് തടാക പരിസരത്തുനിന്ന് മേപ്പാടി, തരിയോട് ഭാഗങ്ങളിലേക്ക് സൈക്കിള്‍ റാലിയും ഉച്ചകഴിഞ്ഞ് മൂന്നിന് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ റാലിയും നടത്തും. രാവിലെ 10ന് കുന്നമ്പറ്റ മിനി സ്റ്റേഡിയത്തില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 24ന് രാവിലെ ഏഴിന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ പൂക്കള മത്സരം. 10ന് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്ര പുതിയ സ്റ്റാന്‍ഡില്‍ സമാപിക്കും. തുടർന്ന് ഓണാഘോഷം കൃഷി മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, മുനിസിപ്പില്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. പൂക്കള മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ സമ്മാനം നല്‍കും. വടംവലി മത്സരത്തില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ സമ്മാനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി.എ. അരുണ്‍ദേവ്, ഡി.ടി.പി.സി പൂക്കോട് സെന്റര്‍ മാനേജര്‍ സി.ആര്‍. ഹരിഹരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത ഉദ്ഘാടനം

കുടുംബശ്രീ ജില്ലതല ഓണച്ചന്ത മാനന്തവാടിയിൽ നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

മാ​ന​ന്ത​വാ​ടി: കു​ടും​ബ​ശ്രീ ജി​ല്ല​ത​ല ഓ​ണ​ച്ച​ന്ത മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ദ്യ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​വി. ജോ​ർ​ജ്, ലേ​ഖ രാ​ജീ​വ​ൻ, ഷി​ബു കെ. ​ജോ​ർ​ജ്, കൗ​ൺ​സി​ല​ർ മാ​യ വി.​യു. ജോ​യ്, പി.​കെ. ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും ബോ​ണ​സും

വെങ്ങപ്പള്ളി പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ വിതരണം ചെയ്യുന്നു

പി​ണ​ങ്ങോ​ട്: വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും ബോ​ണ​സും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജാ​സ​ർ പാ​ല​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. രാ​മ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ജീ​ഷ് രാ​ജ്, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി വി.​എ. ന​ജീ​ബ്, വി.​ഇ.​ഒ​മാ​രാ​യ സു​ഭാ​ഷ്, ജ​സ്‌​മ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സുൽത്താൻ ബത്തേരിയിൽ സപ്ലൈകൊ ഓണം ഫെയർ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ റസീന അബ്ദുൽ ഖാദർ നിർവഹിക്കുന്നു

ബ​ത്തേ​രി​യി​ൽ സ​പ്ലൈ​കൊ ഓ​ണം ഫെ​യ​ർ തു​ട​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​തു​വി​പ​ണി​യി​ലെ ഓ​ണ​ക്കാ​ല വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​നാ​യി ആ​ഗ​സ്‌​റ്റ് 25വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ ഓ​ണം വി​പ​ണ​ന​മേ​ള​ക്ക് ഗാ​ന്ധി സ്ക‌്വ​യ​റി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തു​ട​ക്ക​മാ​യി. നി​ല​വി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ 30 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. ഓ​ണം പ്ര​മാ​ണി​ച്ച് ആ​ഗ​സ്‌​റ്റ്, സെ​പ്‌​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ വി​ഹി​തം ഒ​ന്നി​ച്ചു വാ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം സ​പ്ലൈ​കോ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ണ സ​മ്മാ​ന​മാ​യി അ​രി, വെ​ളി​ച്ചെ​ണ്ണ, പ​ഞ്ച​സാ​ര, വി​വി​ധ ശ​ബ​രി ബ്രാ​ൻ​ഡ് മ​സാ​ല​ക​ൾ തു​ട​ങ്ങി 21 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ അ​ത്തം കി​റ്റ് 1000 രൂ​പ​യ്ക്കും 25 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​ത്രാ​ടം കി​റ്റ് 1500 രൂ​പ​യ്ക്കും 30 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ തി​രു​വോ​ണ​ക്കി​റ്റ് 2000 രൂ​പ​യ്ക്കും ല​ഭി​യ്ക്കും.

ആ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മ്മാ​ന കൂ​പ്പ​ൺ ന​ൽ​കും. നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ല​ത​ലം, സം​സ്ഥ​ന​ത​ല ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് സ​പ്ലൈ​കോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ള​യു​ടെ താ​ലൂ​ക്കു​​ത​ല ഉ​ദ്ഘാ​ട​നം ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൻ റ​സീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഗ്നേ​ച്ച​ർ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ. ​ചെ​യ​ർ​മാ​ൻ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് നി​ർ​വ​ഹി​ച്ചു. സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ർ ഇ.​എ​സ്. ബെ​ന്നി, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ല പ്ര​സി. ബൈ​ജു ഐ​സ​ക്ക്, അ​ഡ്വ. സ​തീ​ഷ് പൂ​തി​ക്കാ​ട്, അ​ഡ്വ. കെ.​ടി. ജോ​ർ​ജ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ അ​ശോ​ക് കു​മാ​ർ, ജൂ​നി​യ​ർ മാ​നേ​ജ​ർ ജോ​ഷി മാ​ത്യു, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ജോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ക്ക​ള്‍ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം

പൂക്കള്‍ക്ക് അമിത വില ഈടാക്കിയെന്നാരോപിച്ച് ഗാന്ധിപാർക്കിൽ നടന്ന പ്രതിഷേധം

മാ​ന​ന്ത​വാ​ടി: ഓ​ണ വി​പ​ണി​യി​ല്‍ പൂ​ക്ക​ള്‍ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. വി​ദ്യാ​ഥി​ക​ളി​ല്‍നി​ന്ന് ഒ​രു മു​ഴം മു​ല്ല പൂ​വി​ന് 160 രൂ​പ ഈ​ടാ​ക്കി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ഗാ​ന്ധി പാ​ര്‍ക്കി​ലെ ഒ​രു പൂ​ക്ക​ട​യി​ലാ​ണ് അ​മി​ത വി​ല ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി ഉ​യ​ര്‍ന്ന​ത്. സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍ഡി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ഒ​രു മു​ഴ​ത്തി​ന് 60 മു​ത​ല്‍ 80 രൂ​പ​വ​രെ ഈ​ടാ​ക്കി​യി​രു​ന്നു മു​ല്ല​പ്പൂ​വി​ന് ഇ​ര​ട്ടി​യി​ല​ധി​കം വി​ല ഈ​ടാ​ക്കി​യ​താ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് എ​സ്.​ഐ സു​നി​ല്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി വി​ല ഏ​കീ​ക​രി​ക്കാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ത​ന്നെ പൂ​വി​പ​ണി​യി​ല്‍ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsonam celebrationsdistrict level
News Summary - District-Level Onam Celebrations to Be Colorful
Next Story