ജില്ല ആശുപത്രി അത്യാഹിത വിഭാഗം ഉദ്ഘാടനം
text_fieldsഗൂഡല്ലൂർ: ഗവ. ജില്ല ജനറൽ ആശുപത്രിയിൽ 15 കോടിയുടെ പുതിയ കെട്ടിടങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഊട്ടിയിൽ മെഡിക്കൽ കോളജിന്റെ ഉദ്ഘാടനശേഷം ഊട്ടി ജില്ല ആശുപത്രി ഗൂഡല്ലൂർ നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തി. ഇവിടെ 31 കോടിയുടെ പദ്ധതികൾ നടക്കുന്നതിന്റെ ആദ്യഘട്ടത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. തമിഴ്നാട് ഗവ. വിപ്പ് കെ. രാമചന്ദ്രൻ അത്യാഹിത വിഭാഗം പരിശോധിച്ചു.
പൊതുമരാമത്ത് വകുപ്പ് ഓഫിസർ രമേശ്, ആർ.ഡി.ഒ ഗുണശേഖരൻ, മെഡിക്കൽ വകുപ്പ് ഓഫിസർ രാജശേഖർ, ചീഫ് മെഡിക്കൽ ഓഫിസർ സുരേഷ്, ഗൂഡല്ലൂർ മുൻ എം.എൽ.എ ദ്രാവിഡമണി, മാങ്ങോട് രാജ, എ. ലിയാക്കത്തലി, ഇളംചെഴിയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

