ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സന്ദര്‍ശിച്ചു; മെഡിക്കല്‍ കോളജ് നിർമാണം വേഗത്തിലാക്കും
text_fieldsമാനന്തവാടി എം.എല്‍.എ ഒ.ആര്. കേളു, സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർദിഷ്ട മെഡിക്കൽ കോളജ്
സ്ഥലം സന്ദർശിക്കുന്നു
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എം.എല്‍.എ ഒ.ആര്. കേളു, സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് നിര്‍മിക്കുന്ന ബോയ്സ് ടൗൺ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് നിര്‍മാണ രൂപരേഖ വിശദമായി പരിശോധിച്ചു.
മെഡിക്കല്‍ കോളജിന്റെ ഭാഗമായി നിർമിക്കുന്ന വിവിധ ആശുപത്രി ബ്ലോക്കുകള്‍, അത്യാഹിത വിഭാഗം നിർമിക്കുന്ന സ്ഥലം എന്നിവയും പരിശോധിച്ചു. ആശുപത്രി കാന്റീനുകള്‍, പൊലീസ് എയ്ഡ്പോസ്റ്റ് തുടങ്ങിയവയും മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ഇടംപിടിക്കും. ഹെലിപാഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മെഡിക്കല്‍ കോളജിന്റെ ഭാഗമായി ഒരുക്കും. നിലവില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ജില്ല ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.
നിർമാണം പുരോഗമിക്കുന്ന മള്‍ട്ടിപര്‍പ്പസ് കെട്ടിടം, വിദ്യാർഥികള്‍ക്ക് താൽക്കാലിക പഠന സൗകര്യമൊരുക്കുന്നതിന് കണ്ടെത്തിയ നഴ്സിങ് കോളജ് കെട്ടിടം, വര്‍ക്കിങ് വിമൻസ് ഹോസ്റ്റല്‍ തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു.
രണ്ടാഴ്ചക്കകം അന്തിമ രൂപരേഖ തയാറാക്കാന്‍ നിര്‍വഹണ ഏജന്‍സിയായ വാപ്കോസിനോട് നിർദേശിച്ചിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുബാറക്, ആര്.സി.എച്ച് ഓഫിസര്‍ ഷിജിന് ജോണ്‍ ആളൂര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വാപ്കോസ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനക്കെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

