പ്രതിസന്ധിയുണ്ടെങ്കിലും ചേകാടിയിൽ നെൽകൃഷി സജീവം
text_fieldsപുൽപള്ളി: പാരമ്പര്യം കൈവിടാതെ ഇത്തവണയും ചേകാടി പാടശേഖരത്തെ നെൽകൃഷി സജീവം. കാലങ്ങളായി നെൽ വയലുകൾ മറ്റു കൃഷികൾക്ക് വഴി മാറാത്ത വയനാട്ടിലെ ഏക പാടശേഖരമാണിത്. ഗന്ധകശാല അടക്കമുള്ള നാടൻ നെല്ലിനമാണ് ഇവിടെ കൃഷിയിറക്കുന്നത്. 300 ഏക്കറോളം വയലാണ് ചേകാടിയിലുള്ളത്. കരയേക്കാൾ ഏറെ വയലുള്ളതും വയനാട്ടിലെ പുരാതന ഗ്രാമങ്ങളിൽ ഒന്നുമാണിത്.
നൂറ്റാണ്ടുകളുടെ കാർഷിക സംസ്കാരത്തിന്റെ കഥയും ഇവിടെയുണ്ട്. ഇത്തവണ കാലവർഷം വൈകിയാണ് എത്തിയതെങ്കിലും കർഷകർ പ്രാരംഭ ജോലി ആരംഭിച്ചിരുന്നു. മൂന്നുവശവും വനത്താലും ഒരു ഭാഗം കബനി നദിയാലും ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമത്തിലെ വയലുകളിൽ നെൽകൃഷി സജീവമായി നിലനിർത്തുകയാണ് പുതിയ തലമുറയും. ചെട്ടി, അടിയ വിഭാഗക്കാരാണ് കൃഷിയിറക്കുന്നതിൽ ഭൂരിഭാഗവും. പല കാരണങ്ങളാൽ നെൽകൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുമ്പോൾ ഇവിടെ കൃഷി ഉപേക്ഷിച്ച ആരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

