Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസം​ര​ക്ഷ​ണ​ഭി​ത്തി...

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൈയാങ്ക​ളി

text_fields
bookmark_border
സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൈയാങ്ക​ളി
cancel
camera_alt

ബി​ദ​ർ​ക്കാ​ട് കാ​മ​രാ​ജ് ന​ഗ​റി​ൽ ന​ട​പ്പാ​ത ക​യ്യേ​റി

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്കു​ന്നു

ഗൂ​ഡ​ല്ലൂ​ർ: ന​ട​പ്പാ​ത കൈ​യേ​റി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചു. ബി​ദ​ർ​ക്കാ​ടി​ലെ കാ​മ​രാ​ജ് ന​ഗ​ർ ഭാ​ഗ​ത്ത് ഡി.​എം.​കെ​യു​ടെ പ​ന്നീ​ർ​ശെ​ൽ​വം ന​ട​പ്പാ​ത കൈ​യേ​റി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്നു​വെ​ന്ന് പ​ന്ത​ല്ലൂ​ർ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​

നെ​ലാ​ക്കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ർ​ത്താ​വാ​ണ് പ​ന്നീ​ർ​ശെ​ൽ​വം. റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​ത്തി​യ സ​ർ​വേ​യി​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ക​യും നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഇ​തേ ചൊ​ല്ലി ഡി.​എം. കെ​യു​ടെ ജ്ഞാ​ന​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി പ​ന്നീ​ർ​ശെ​ൽ​വം വി​ഭാ​ഗം വാ​ക്കേ​റ്റം ന​ട​ത്തു​ക​യും പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് ഇ​രു​ഭാ​ഗ​ക്കാ​രും ഗൂ​ഡ​ല്ലൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വി​ഭാ​ഗ​വും അ​മ്പ​ല​മൂ​ല പൊ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionwall constructionprotection wall
News Summary - Defense Wall Construction-Clashes Between Party Workers
Next Story