Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരോ​ഗി മ​രി​ച്ച...

രോ​ഗി മ​രി​ച്ച സം​ഭ​വം: ആ​രോ​ഗ്യ വ​കു​പ്പി​െൻറ അ​നാ​സ്ഥ​യെ​ന്ന്

text_fields
bookmark_border
രോ​ഗി മ​രി​ച്ച സം​ഭ​വം: ആ​രോ​ഗ്യ വ​കു​പ്പി​െൻറ അ​നാ​സ്ഥ​യെ​ന്ന്
cancel


സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ ത​മി​ഴ്നാ​ട് പാ​ട​ന്ത​റ സ്വ​ദേ​ശി സ​യ്യി​ദ് ബ​ഷീ​ർ മ​രി​ച്ച​ത് ആ​രോ​ഗ്യ വ​കു​പ്പി​െൻറ ഗു​രു​ത​ര അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ സ​യ്യി​ദ് ബ​ഷീ​റും ഭാ​ര്യ​യും ബ​ത്തേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ക്വാ​റ​ൻ​റീ​നി​ലാ​ണ് ക​ഴി​ഞ്ഞ​ത്. കി​ഡ്നി രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ബ​ഷീ​ർ. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ആം​ബു​ല​ൻ​സ് ന​ൽ​കാ​ൻ​പോ​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ലാ​ണ് പി​ന്നീ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി​യ​ത്. അ​ധി​കൃ​ത​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ഇ​റ​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കോ​വി​ഡ് ടെ​സ്​​റ്റ്​ പോ​ലും ന​ട​ത്താ​ൻ ത​യാ​റാ​യ​ത്. കോ​വി​ഡ് ടെ​സ്​​റ്റ്​ നെ​ഗ​റ്റി​വ്‌ ആ​യി​രു​ന്നു. രോ​ഗി​യാ​യ ബ​ഷീ​റി​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മീ​പ​ന​ത്തി​ൽ ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ പി.​പി. അ​യ്യൂ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​സൈ​നാ​ർ, അ​ബ്​​ദു​ല്ല മാ​ട​ക്ക​ര, വി. ​ഉ​മ്മ​ർ ഹാ​ജി, ക​ണ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, പി. ​ഉ​മ്മ​ർ ഹാ​ജി, കെ. ​അ​ഹ​മ്മ​ദ് കു​ട്ടി, കെ.​പി. അ​ഷ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newspatienthealth departmentdeath
Next Story