Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്കൂൾ തുറക്കാൻ...

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി, താളംപിടിച്ച് വിപണി

text_fields
bookmark_border
സ്കൂൾ തുറക്കാൻ ദിവസങ്ങൾ   ബാക്കി, താളംപിടിച്ച് വിപണി
cancel
camera_alt

ക​ൽ​പ​റ്റ​യി​ലെ സ​ജീ​വ​മാ​യ സ്കൂ​ൾ വി​പ​ണി

ക​ൽ​പ​റ്റ: വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സ്‌​കൂ​ൾ വി​പ​ണി സ​ജീ​വ​മാ​കു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ ചെ​റി​യ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ.

വ​ലി​യ ഷോ​പ്പി​ങ് മാ​ളു​ക​ൾ വ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി നേ​ര​ത്തേ​ത​ന്നെ പ്ര​ത്യേ​ക സ്കൂ​ൾ വി​പ​ണി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കു​റി ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ കൂ​ടു​ത​ലും വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, ബാ​ഗു​ക​ൾ, കു​ട​ക​ൾ, നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​ക്ക് 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ലി​യ ഷോ​പ്പി​ങ് മാ​ളു​ക​ളു​ടെ വ​ര​വ് ചെ​റു​കി​ട ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് വ്യാ​പ​രി​ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പു​ള്ള ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്ച​ക​ളി​ൽ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളു​ടെ​യും ന​ല്ല തി​ര​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും ആ​ദ്യ​മാ​യി സ്കൂ​ളി​ല്‍ പോ​കാ​ന്‍ ത​യാ​റെ​ടു​ക്ക​ന്ന കു​രു​ന്നു​ക​ളെ​യ​ട​ക്കം ല​ക്ഷ്യ​മി​ട്ട് വ്യ​ത്യ​സ്ത​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​ട​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തെ എ​ത്തു​ന്ന​തി​നാ​ൽ മ​ഴ​ക്കോ​ട്ടു​ക​ൾ​ക്കും കു​ട​ക​ൾ​ക്കും ചെ​രു​പ്പു​ക​ൾ​ക്കു​മാ​യി ആ​വ​ശ്യ​ക്കാ​ർ നേ​ര​ത്തെ​ത​ന്നെ ക​ട​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്.

മ​ഴ​ക്കോ​ട്ടി​ന​ട​ക്കം മി​ക​ച്ച വി​ൽ​പ​ന​യു​ണ്ട്. വേ​ന​ൽ​മ​ഴ ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്ത​തോ​ടെ പ്രാ​യ​ഭേ​ദ​മ​ന്യേ കു​ട​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ന​ല്ല ബ്രാ​ൻ​ഡ് കു​ട​ക​ൾ​ക്ക് 350 മു​ത​ലാ​ണ് വി​ല. വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം മു​ന്നി​ൽ​ക്ക​ണ്ട് സ​പ്ലൈ​കോ, ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​ട​ക്കം വി​ല​ക്കു​റ​വി​ൽ സ്കൂ​ൾ വി​പ​ണി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളി​ൽ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് താ​ര​ങ്ങ​ൾ. ബാ​ഗ് ബ്രാ​ൻ​ഡ് അ​നു​സ​രി​ച്ച് ശ​രാ​ശ​രി 400 മു​ത​ൽ 1500 രൂ​പ വ​രെ​യാ​ണ് വി​ല. ട്രോ​ളി സ്‌​കൂ​ൾ ബാ​ഗു​ക​ൾ​ക്കും ഇ​ത്ത​വ​ണ ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ക​മ്പ​നി​ക​ളു​ടെ ബാ​ഗു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഇ​ത്ത​രം സ​ർ​ക്കാ​ർ വി​പ​ണി​ക​ളി​ൽ പൊ​തു​വി​പ​ണി​യെ അ​പേ​ക്ഷി​ച്ച്‌ 100 മു​ത​ൽ 200 രൂ​പ വ​രെ വി​ല​ക്കു​റ​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openmarketslocal
News Summary - Days left for school to open, markets in a state of flux
Next Story