കന്നുകാലികൾക്ക് തീറ്റവസ്തുക്കളുമായി ക്ഷീരവികസന വകുപ്പ്
text_fieldsവനറാണി ഡെയറി ഫാമിലെ ഉരുക്കൾക്ക് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ തീറ്റവസ്തുക്കൾ നൽകുന്നു
മുണ്ടക്കൈ: പുഞ്ചിരിമട്ടം വനറാണി എസ്റ്റേറ്റിലേക്കുള്ള പാലവും റോഡും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിനെ തുടർന്ന് ഒറ്റപ്പെട്ടു കിടക്കുന്ന വനറാണി ഡെയറി ഫാമിലെ 22ഓളം ഉരുക്കൾക്കുള്ള തീറ്റവസ്തുക്കൾ അഡ്വ ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിച്ചു. ക്ഷീരവികസന വകുപ്പ് വയനാട് ജില്ലയുടെ ഇടപെടലിനെ തുടർന്ന് ലഭിച്ച 2690 കിലോ പച്ചപ്പുല്ല്, 500 കിലോ വൈക്കോൽ, 500 കിലോ സൈലേജ്, കേരള ഫീഡ്സ് നൽകിയ 10 ചാക്ക് കാലിത്തീറ്റ എന്നിവ വൈറ്റ് ഗാർഡ്, വിഖായ വളന്റിയർമാർ ഉൾപ്പെടെ 50ലധികം യുവാക്കളുടെ ശ്രമദാനമായാണ് ഡെയറി ഫാമിൽ എത്തിച്ചത്. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ പി.എച്ച്. സിനാജുദ്ദീൻ, മൃഗസംരക്ഷണ വകുപ്പിലെ അസി. വെറ്ററിനറി സർജൻ ഡോ. ശ്രീഷിത, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഡെയറി ഫാം ഇൻസ്പെക്ടർ ജിതിൻ തോമസ്, റിട്ട. ആർമി ഓഫിസർ വിജയൻ ചൂരൽമല, ചൂരൽമല ക്ഷീരസംഘം പ്രസിഡന്റ് കെ. രാജീവൻ, മൂപ്പൈനാട് സംഘം സെക്രട്ടറി പി.വി. ജോസ്, ക്ഷീരസംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

