ജി.എസ്.ടി ഓഫിസർ ചമഞ്ഞ് കവർച്ച; ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsഗൂഡല്ലൂർ: ആന്ധ്രപ്രദേശ് അതിർത്തിയിൽ ജി.എസ്.ടി ഓഫിസർ ചമഞ്ഞ് കവർച്ച നടത്തിയ കേസിൽ ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ മോഡൽ സണ്ണി (53), ഷിബു (34) എന്നിവരെയാണ് ആന്ധ്രപ്രദേശ് പൊലീസ് പിടികൂടി തെളിവെടുപ്പിനായി ഗൂഡല്ലൂരിൽ കൊണ്ടുവന്നത്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അഡ്വ. ബെന്നി ജോസഫ് (54), ഗൂഡല്ലൂർ ആറോട്ടുപാറ സ്വദേശി സാഫി മുഹമ്മദ് (32), ഗൂഡല്ലൂരിലെ ൈഡ്രവർ റഫീക്ക് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മറ്റുള്ളവരെ തിരഞ്ഞുവരുകയായിരുന്നു. ഷൗക്കത്തലിയെ ഇനിയും പിടികൂടാനായിട്ടില്ല. മാർച്ചിലായിരുന്നു സംഭവം. ഗൂഡല്ലൂർ നമ്പാലക്കോട്ട ഭാഗത്തുനിന്ന് അടക്ക ലോഡുമായി നാഗ്പൂരിലേക്ക് പോയതാണ് ലോറി. ഗൂഡല്ലൂർ സ്വദേശികളായ ൈഡ്രവർമാരായ റഫീക്ക്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അടക്കവിറ്റ പണം 94 ലക്ഷം രൂപ ലോറിയിൽ സൂക്ഷിച്ചിരുന്നു. മടക്കയാത്രയിൽ ലോറിയിൽ ഗോതമ്പ് കയറ്റിയിരുന്നു. പരിശോധനക്കെന്ന വ്യാജേന പണം തട്ടിയെടുക്കാനാണ് അഡ്വ. ബെന്നി ജോസഫ് ജി.എസ്.ടി ഓഫിസറാണന്ന് പറഞ്ഞ് ലോറി ആന്ധ്രപ്രദേശ് അതിർത്തി അനന്തപൂരിൽ വെച്ച് തടഞ്ഞത്.
ജി.എസ്.ടി എന്ന് ലേബൽ ഒട്ടിച്ച ജീപ്പിൽ ലോറി ൈഡ്രവർമാരെ കയറ്റി കുറച്ചുദൂരം കൊണ്ടുപോയി ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇവർ തിരികെ എത്തിയപ്പോൾ ലോറിയിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടിരുന്നു. അടക്ക കയറ്റി അയച്ച ഉടമ ബിജു ആന്ധ്രപൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ൈഡ്രവർ റഫീക്കിെൻറ ഒത്താശയോടെയുള്ള കവർച്ചയാണിതെന്ന് പൊലീസിന് മനസ്സിലായതോടെ ബാബുവിനെ വിട്ടയച്ചിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
