കോവിഡ്: ജില്ലയിലും സീറോ പ്രിവലന്‍സ് പഠനം
text_fieldsകൽപറ്റ: സംസ്ഥാനത്ത്, ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലന്‍സ് പഠനത്തിെൻറ ഭാഗമായി ജില്ലയിലും ആരംഭിക്കുന്നു.പൊതുജനങ്ങള്‍, മുന്‍നിരപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ എത്ര ശതമാനം പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി എന്ന് കണ്ടെത്താനുള്ള ലക്ഷ്യത്തോടെയാണ് പഠനം നടത്തുന്നത്.
ശാസ്ത്രീയമായ രീതിയില്‍, ഈ മൂന്നു വിഭാഗത്തില്‍നിന്നു റാന്‍ഡം സാമ്പിളുകള്‍ എടുത്തായിരിക്കും പഠനം. റാന്‍ഡം ആയി തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ സമ്മതത്തോടെ രക്തത്തില്‍ കോവിഡ് ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിക്കും.ജില്ലയില്‍ റാന്‍ഡം ആയി തെരഞ്ഞെടുക്കുന്ന അഞ്ചു പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ആയിരിക്കും പഠനം.
ഇതിനുപുറമെ ജില്ലയില്‍നിന്ന് റാന്‍ഡം ആയി തെരഞ്ഞെടുക്കുന്ന പൊലീസ് സ്േറ്റഷനുകള്‍, തദ്ദേശസ്വയംഭരണ ഓഫിസുകള്‍, ആശുപത്രികള്‍ എന്നീ സ്ഥാപനങ്ങളിലെ നിശ്ചിതയെണ്ണം ജീവനക്കാരിലും അവരുടെ സമ്മതത്തോടെ ആൻറിബോഡി പരിശോധന നടത്തും.
തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്തല ലാബുകള്‍, ബ്ലഡ്ബാങ്കുകള്‍ എന്നിവയില്‍നിന്നുമുള്ള നിശ്ചിതയെണ്ണം രക്തസാമ്പിളുകളിലും ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിക്കും. പൊതുജനങ്ങളില്‍ വാക്സിന് തുടങ്ങും മുമ്പുള്ള ഈ ഘട്ടത്തില്‍, എത്രശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്ന് അളക്കുന്ന ഈ പഠനം ഏറെ പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

