Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ് നിയമലംഘനം:...

കോവിഡ് നിയമലംഘനം: രണ്ടു മാസത്തിനിടെ ജില്ലയില്‍ 3117 കേസുകള്‍

text_fields
bookmark_border
police checking
cancel

ക​ൽ​പ​റ്റ: വി​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘ​ച്ച​തി​ന് ജി​ല്ല​യി​ല്‍ ജൂ​ണ്‍- ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി 3117 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​​ര്‍ ചെ​യ്തു. ഇ​തി​ല്‍ 31 കേ​സു​ക​ള്‍ ക്വാ​റ​ൻ​റീ​ൻ ലം​ഘി​ച്ച​തി​ന് എ​ടു​ത്ത​താ​ണ്. പൊ​തു​യി​ട​ങ്ങ​ളി​ല്‍ ശ​രി​യാ​യ​വി​ധം മാ​സ​ക്​ ധ​രി​ക്കാ​ത്ത​തി​ന് 13,387 പേ​ര്‍ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 13,287 പേ​ര്‍ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ട് ക്വാ​റ​ൻ​റീ​ന്‍ നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും പൊ​തു​ജ​നം കൃ​ത്യ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പൊ​തു​യി​ട​ങ്ങ​ളി​ല്‍ പെ​രു​മാ​റ​ണ​മെ​ന്നും നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

വി​വാ​ഹ സ​ല്‍ക്കാ​രം; കേ​സെ​ടു​ത്തു

ക​ൽ​പ​റ്റ: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്​ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ വി​വാ​ഹ സ​ല്‍ക്കാ​രം സം​ഘ​ടി​പ്പി​ച്ച​തി​ന്​ ഗൃ​ഹ​നാ​ഥ​നെ​തി​രെ കേ​സെ​ടു​ത്തു. മാ​ന​ന്ത​വാ​ടി ദ്വാ​ര​ക സ്വ​ദേ​ശി അ​ബ്​​ദു​റ​സാ​ഖ് എ​ന്ന​യാ​ളെ പ്ര​തി​ചേ​ര്‍ത്ത് മാ​ന​ന്ത​വാ​ടി ​െപാ​ലീ​സ് ആ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്, സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ഏ​തു​ത​രം ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​ര്‍ക്കും നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid Violation
News Summary - covid violation: 3117 cases in the district in two months
Next Story