കർണാടക അതിർത്തിയിൽ പരിശോധന ശക്തം
text_fieldsപുൽപ്പള്ളി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കർണാടകയോട് ചേർന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പും പൊലീസും രംഗത്ത്. സീതാമൗണ്ടിൽ ക്വാറൻറീനിലിരുന്ന രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും സമൂഹവ്യാപന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണിത്.
രോഗസാധ്യതയുള്ള കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആളുകൾ പുഴകടന്ന് കൊളവള്ളി, സീതാമൗണ്ട് പ്രദേശങ്ങളിലേക്ക് എത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്. ശിവമുഖയിൽ നിന്നെത്തി സീതാമൗണ്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവരിൽ ഒരാൾ കോളനിയിലെ വീട്ടിൽ പോയതായി വ്യക്തമായിട്ടുണ്ട്. പുറത്തിറങ്ങി പലരുമായും സംസാരിച്ചതായും അങ്ങാടിയിൽ ഇറങ്ങി നടന്നതായും പരാതി ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. സീതാമൗണ്ട് ടൗണിലെ കച്ചവട സ്ഥാപനങ്ങൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഇവിടുത്തെ ക്വാറൻറീൻ കേന്ദ്രത്തിെൻറ പ്രവർത്തനെത്തക്കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർ കെട്ടിടത്തിെൻറ താഴെയിറങ്ങി പൊതുകിണറ്റിൽ നിന്നാണ് വെള്ളമെടുക്കുന്നത്. രാത്രി ഇവരിൽ ചിലർ പുറത്തിറങ്ങി നടന്നതായും പരാതിയുണ്ട്.
കാര്യങ്ങൾ വിലയിരുത്താൻ ഡി.എം.ഒയുടെ നേതൃത്വത്തിൽ പാടിച്ചിറ ആശുപത്രിയിൽ യോഗം ചേർന്നു. ഇവിടുത്തെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആക്കാൻ അധികൃതർക്ക് നിർദേശം നൽകുമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
