Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെ​രി​ക്ക​ല്ലൂ​രി​ൽ...

പെ​രി​ക്ക​ല്ലൂ​രി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല

text_fields
bookmark_border
പെ​രി​ക്ക​ല്ലൂ​രി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല
cancel
camera_alt

ക​ലു​ങ്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ത​റ​ക്ക​ല്ലി​ട്ട​തി​ന്റെ ബോ​ർ​ഡ്

പു​ൽ​പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ൽ ക​ലു​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​ല്ല. 15 ല​ക്ഷം രൂ​പ ചി​ല​വി​ൽ ക​ലു​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ത​റ​ക്ക​ല്ലി​ട്ട​ത​ല്ലാ​തെ പ്ര​വൃ​ത്തി​ ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്നും തോ​ണി​ക്ക​ട​വ് റോ​ഡി​ലേ​ക്കു​ള്ള ക​ലു​ങ്ക് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ച​യി​ലാ​ണ്. ഈ ​ക​ലു​ങ്ക് മാ​റ്റി പ​ണി​യു​ന്ന​തി​നോ​ടൊ​പ്പം ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്റെ ഉ​യ​രം വ​ർ​ധി​പ്പി​ക്കാനും തീ​രു​മാ​നി​ച്ചി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. എ​ന്നാ​ൽ, തു​ട​ർ പ്ര​വൃത്തി​ക​ൾ ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഒ​രു മാ​സം ക​ഴി​ഞ്ഞാ​ൽ മ​ഴ​ക്കാ​ല​മാ​കും. ആ ​സ​മ​യ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ത്യ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഡ്രൈ​വ​ർ​മാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കം ക​ലു​ങ്കി​നു​ണ്ട്. ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ ക​ലു​ങ്ക് നി​റ​ഞ്ഞു​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്കും എ​ത്താ​റു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് റോ​ഡി​ന്റെ ഉ​യ​രം കൂ​ട്ടി ക​ലു​ങ്ക് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionLocal NewsWayanad News
News Summary - Construction of the bridge has not begun in Perikallur
Next Story