ബാവലി-ബെള്ള റോഡ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsപ്രവൃത്തി പുരോഗമിക്കുന്ന ബാവലി-ബെള്ള റോഡ്
മാനന്തവാടി: കേരള, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും ഏറെ കാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതുമായ ബാവലി ബെള്ള റോഡിന്റെ റീ ടാറിങ് ജോലികൾ അന്തിമഘട്ടത്തിൽ. 45 കോടി രൂപ ചെലവിൽ 10 കി.മീ. ദൂരമാണ് ടാറിങ് നടക്കുന്നത്. രാജീവ് ഗാന്ധി ദേശീയ പാർക്കിലൂടെ കടന്നുപോകുന്ന റോഡ് കൂടിയാണിത്.
വൈ.എസ്.വൈ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. തുടർന്ന് കർണാടക പൊതുമരാമത്ത് അധികൃതർ ഇടപെട്ടാണ് പണി പുനരാരംഭിച്ചത്. ഇനി വനമേഖലയിലെ നാല് കി.മീ. ദൂരം കൂടി ടാറിങ് പൂർത്തിയായാൽ ഗതാഗതം സുഗമമാകും. ഇതിനായി ടെൻഡർ നടപടി പൂർത്തിയായതായാണ് വിവരം.
ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനങ്ങൾ കുട്ട, നാഗർഹോള വഴിയും മുത്തങ്ങ വഴിയുമാണ് ഓടിയിരുന്നത്. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മാനന്തവാടിയിലെയും മൈസൂരുവിലെയും വ്യാപാര മേഖലക്ക് ഉണർവേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

