Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ണി​യാ​മ്പ​റ്റ​യി​ൽ...

ക​ണി​യാ​മ്പ​റ്റ​യി​ൽ കോ​ൺ​ഗ്ര​സ്​-​സി.​പി.​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്​ -മു​സ്​​ലിം ലീ​ഗ്​

text_fields
bookmark_border
ക​ണി​യാ​മ്പ​റ്റ​യി​ൽ കോ​ൺ​ഗ്ര​സ്​-​സി.​പി.​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്​ -മു​സ്​​ലിം ലീ​ഗ്​
cancel

ക​ൽ​പ​റ്റ: ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സ് സി.​പി.​എ​മ്മു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യെ​ന്ന്​ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്തെ ര​ണ്ടു കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ സി.​പി.​എ​മ്മു​മാ​യി ചേ​ർ​ന്ന്​ ലീ​ഗ് സ്ഥാ​നാ​ര്‍ഥി​ക്കെ​തി​രെ വോ​ട്ടു​ക​ള്‍ ചെ​യ്യി​ച്ച​ത്​ യു.​ഡി.​എ​ഫ്​ മു​ന്ന​ണി​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ഫ​ല​മാ​യി മൂ​ന്നു വാ​ര്‍ഡു​ക​ളി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പി​ച്ചി​രു​ന്നു. സി.​ഡി.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി തു​ട​ര്‍ന്നു​വ​രു​ന്ന രീ​തി നി​ല​നി​ര്‍ത്താ​നാ​ണ് മു​ന്ന​ണി തീ​രു​മാ​നം. ക​ണി​യാ​മ്പ​റ്റ, മൂ​പ്പൈ​നാ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് യു.​ഡി.​എ​ഫ്​ ലീ​ഗി​ന് ന​ല്‍കി​യി​രു​ന്ന​ത്. ചി​ല​യാ​ളു​ക​ള്‍ക്കു​വേ​ണ്ടി ഈ ​നി​ർ​ദേ​ശം മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​താ​ണ് ത​ര്‍ക്ക​ത്തി​ന് തു​ട​ക്കം. സി.​ഡി.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ട​ക്ക്​ സം​ഭ​വി​ച്ച ഉ​ന്തും​ത​ള്ളും ഡി.​സി.​സി സെ​​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ചു എ​ന്ന ത​ര​ത്തി​ല്‍ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത്​ മു​സ്​​ലിം ലീ​ഗ്​ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ കു​ഞ്ഞ​മ്മ​ദ് നെ​ല്ലോ​ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. ഫൈ​സ​ല്‍, ട്ര​ഷ​റ​ര്‍ വി.​എ​സ്. സി​ദ്ദീ​ഖ്, അ​യ​മു ക​ര​ണി, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മൊ​യ്തൂ​ട്ടി കാ​വു​ങ്ങ​ല്‍, ഹു​സൈ​ന്‍ കീ​ട​ക്കാ​ട്, നാ​സ​ർ പു​തി​യാ​ണ്ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress-CPMkaniyampattamuslim league
News Summary - Congress-CPM alliance in Kaniyampatta -Muslim League
Next Story