Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊ​തു​ജ​ന​ങ്ങ​ൾ​ക്ക്...

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര ചി​കി​ത്സ ഉ​റ​പ്പാ​ക്കും -മ​ന്ത്രി ഒ.​ആ​ർ. കേ​ളു

text_fields
bookmark_border
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര ചി​കി​ത്സ ഉ​റ​പ്പാ​ക്കും   -മ​ന്ത്രി ഒ.​ആ​ർ. കേ​ളു
cancel
camera_alt

തൊ​ണ്ട​ർ​നാ​ട് എ​ഫ്.​എ​ച്ച്.​സി കെ​ട്ടി​ടം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​റോം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും സ​മ​ഗ്ര​വു​മാ​യ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ഒ.​ആ​ർ. കേ​ളു. തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​റോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം.​എ​ൽ.​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ 40 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് കൊ​റോം കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

80 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​ത്തോ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ ഓ​ഫി​സ് റൂം, ​മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ റൂം, ​ലാ​ബ്, വെ​യ്‌​റ്റി​ങ് ഏ​രി​യ, ശു​ചി​മു​റി​ക​ൾ, റാ​മ്പ് എ​ന്നി​വ​യു​ണ്ട്. കെ​ട്ടി​ട​ത്തി​ന്റെ ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വ​ർ​ത്തി​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്റെ മേ​ൽ നോ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ എ​സ്.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ സ​ൽ​മ മൊ​യി​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ബ്ദു​ള്ള കേ​ളോ​ത്ത്, തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷി​ന്റോ ക​ല്ലി​ങ്ക​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ഹാ​രി​സ് വാ​ഴ​യി​ൽ, തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എം.​കെ. ന​സീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentMinister
News Summary - Comprehensive treatment will be ensured for the general public - Minister O.R. Kelu
Next Story