നീലഗിരിയിലേക്ക് വരുന്ന ടൂറിസ്റ്റുകളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നതായി പരാതി
text_fieldsകേരളത്തിൽനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് വാഹനങ്ങൾ ഗൂഡല്ലൂരിലെ
ഗതാഗതക്കുരുക്കിൽപെട്ടപ്പോൾ
ഗൂഡല്ലൂർ: സംസ്ഥാനത്തെ ടൂറിസം മന്ത്രിയുടെ ജില്ലയായ നീലഗിരിയിലേക്ക് വരുന്ന ടൂറിസ്റ്റുകൾ അടക്കമുള്ള യാത്രക്കാരെ നിസ്സാര കാരണങ്ങൾ പറഞ്ഞ് പൊലീസ് ബുദ്ധിമുട്ടിക്കുന്നതായി പരാതി. വിവിധ കാരങ്ങൾ പറഞ്ഞ് പലതരത്തിലും സ്പോട്ട് ഫൈനുകൾ ചുമത്തുന്നത് ടൂറിസ്റ്റുകളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നു. ടൂറിസ്റ്റുകളെ വരവേൽക്കാൻ ജില്ല ഭരണകൂടം വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് സഞ്ചാരികളെ പ്രതിസന്ധിയിലാക്കുന്ന പൊലീസിന്റെ സമീപനം.വർഷത്തിലൊരിക്കലാണ് പലരും കുടുംബവും കുട്ടികളുമായി വിനോദയാത്രക്ക് വരുന്നത്.
പിഴ അടക്കാൻ പിന്നീട് സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം അയച്ചുകൊടുക്കാൻ പറയുന്ന സ്ഥിതിവിശേഷമാണുള്ളത്. സ്പോട്ട് ഫൈനിൽ നിന്ന് രക്ഷപ്പെടുന്നവർ മൊബൈലിലേക്ക് സന്ദേശം വരുമ്പോഴാണ് പിഴ ചുമത്തിയ കാര്യം തന്നെ അറിയുന്നത്. അതിനാൽ മാനുഷിക പരിഗണന നൽകി ഇത്തരം നടപടികളിൽനിന്ന് പൊലീസ് പിന്മാറണമെന്ന ആവശ്യം ശക്തമാണ്. കേരളം കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് സ്വന്തം വാഹനത്തിലും ടാക്സി മറ്റ് ബസുകളിലുമായി ഊട്ടിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഓണ അവധി മുതൽ ഞായറാഴ്ച വരെ ടൂറിസ്റ്റ് വാഹനങ്ങളുടെ ഒഴുക്കാണ് ഗൂഡല്ലൂരിലടക്കം കാണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

