ടൂറിസ്റ്റുകളിൽനിന്ന് അമിത പിഴ ഈടാക്കിയതായി പരാതി
text_fieldsഗൂഡല്ലൂർ: കേരളത്തിൽനിന്ന് ഊട്ടി കാണാനെത്തിയ വിനോദസഞ്ചാരികളിൽ നിന്ന് നീലഗിരി അതിർത്തി ചെക്ക്പോസ്റ്റിൽ വെച്ച് അമിത പിഴ ഈടാക്കിയതായി പരാതി. ഒരു ലിറ്റർ ബോട്ടിൽ വെള്ളത്തിന് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ ടൂറിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന അഞ്ചു കുപ്പി വെള്ളത്തിനാണ് പിഴചുമത്തിയത്. 50,000 രൂപ ആവശ്യപ്പെടുകയും തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ 5000 രൂപയുടെ രസീതി നൽകുകയും ചെയ്തെന്നാണ് പരാതി.
അതേസമയം, ഇതിൽ സീലോ മറ്റു അനുബന്ധ പിൻബലമോ ഇല്ലെന്നും ടൂറിസ്റ്റുകൾ ആരോപിച്ചു. ഈ പണം സർക്കാറിലേക്ക് തന്നെയാണോ പോയതെന്ന് അന്വേഷിക്കണമെന്നും അവർ പറ ഞ്ഞു. തിരുവനന്തപുരം സ്വദേശി സതീഷ് കുമാറിൽ നിന്നാണ് പിഴയീടാക്കിയത്.

