Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിവാസി സ്ത്രീയെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കാണാതായ ലീല
താമരശ്ശേരി: ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാൺമാനില്ലെന്ന് പരാതി. കട്ടിപ്പാറ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെയാണ് (53) കാണാതായത്. കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കാണാതായ ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പൊലീസും ഡോഗ് സ്ക്വാഡും കട്ടിപ്പാറ വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
Next Story

