'കാട്ടാന ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകണം'
text_fieldsഓവാലി പഞ്ചായത്തിന്റെ ഗ്രാമസഭ യോഗത്തിൽ നിന്ന്
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ കൈയും കാലും ഒടിഞ്ഞ് തളർന്ന് കിടക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്ന് നൂറുകണക്കിനു സ്ത്രീകൾ. കാട്ടാനയുടെ ആക്രമണം ജീവിതത്തെ മുഴുവൻ ബാധിച്ചുവെന്നും ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്ത സ്ത്രീകൾ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തതാണ് ആനകളുടെ ആക്രമണത്തിന് കാരണം. ഈ രണ്ട് വിഷയങ്ങളിലും പ്രമേയങ്ങൾ പാസാക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും വേണം. മാത്രമല്ല, വിഷയത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് അടിയന്തരമായി ആവശ്യപ്പെടാനും ഓവേലി ടൗൺ പഞ്ചായത്തിന്റെ ഗ്രാമസഭയിൽ തീരുമാനമായി.
പഞ്ചായത്ത് വൈ.ചെയർമേൻ സഹദേവൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ചിത്രാദേവി, എക്സിക്യൂട്ടീവ് ഓഫീസർ ഹരി, വനംവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. മറ്റു ഭരണസമിതി അംഗങ്ങളും വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

