വരുന്നൂ... മാനന്തവാടി; ഫയർ സ്റ്റേഷന് പുതിയ കെട്ടിടം
text_fieldsമാനന്തവാടി: മാനന്തവാടി അഗ്നിരക്ഷാ നിലയത്തിന് ശാപമോക്ഷമാകുന്നു. മുനിസിപ്പാലിറ്റി അഗ്നിരക്ഷാ വകുപ്പിന് അനുവദിച്ച മാനന്തവാടി സിവിൽ സ്റ്റേഷന് പുറകുവശത്ത് പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിന് ആഭ്യന്തര വകുപ്പ് 3.12 കോടി രൂപയുടെ അനുമതി നൽകി. മാനന്തവാടിയുടെ ഏറെക്കാലത്തെ ആവശ്യത്തിന് നിർമാണം പൂർത്തീകരിക്കുന്നതോടെ പരിഹാരമാകും. 2004ല്‍ വള്ളിയൂര്‍ക്കാവിലെ പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പരിമിതമായ സൗകര്യങ്ങളോടെ ഫയർ സ്റ്റേഷൻ ആരംഭിച്ചത്.
പ്രളയകാലങ്ങളില്‍ ഇവിടെ വെള്ളം കയറിയിരുന്നു. യൂനിറ്റിനുള്ളില്‍ വെള്ളം കയറി വാഹനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യവും ഒട്ടെറെ ഉപകരണങ്ങള്‍ നശിച്ച് പോകുകയും ചെയ്തിരുന്നു. മഴ ശക്തമാകുന്നതോടെ മറ്റ് സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ മാറ്റിയിടുകയായിരുന്നു പതിവ്. പ്രതിരോധ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത നിലവിലെ കെട്ടിടത്തില്‍ 44 ജിവനക്കാരാണ് സേവനം ചെയ്യുന്നത്.
സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യം നാളുകളായി ഉയരുന്നതാണ്. 2010ലാണ് റവന്യു വകുപ്പ് മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ സമീപത്തായി 25.75 സെന്റ് സ്ഥലം ഫയര്‍സ്റ്റേഷന് കൈമാറിയത്. പിന്നീട് 16 വർഷങ്ങൾക്ക് ശേഷമാണ് കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ വര്‍ഷങ്ങളായി ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. രണ്ട് നിലയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

