റബർതോട്ടത്തിൽ കാപ്പികൃഷിയുമായി റോയി
text_fieldsപുൽപള്ളി: റബർതോട്ടത്തിൽ കാപ്പികൃഷിയും ചെയ്ത് ശ്രദ്ധേയനാവുകയാണ് പുൽപള്ളി ആലത്തൂർ കവളക്കാട്ട് റോയി. കൃഷി ആരംഭിച്ചിട്ട് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ തന്റെ കൃഷി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
കാപ്പിക്ക് ഇപ്പോൾ മികച്ച വിലയാണ്. അതുകൊണ്ടുതന്നെ കൂടുതൽ കർഷകർ കാപ്പികൃഷിയിലേക്ക് ചേക്കേറിയിട്ടുണ്ട്. റബർ വിലയിടിവ് ആരംഭിച്ചപ്പോഴാണ് റോയി, തോട്ടത്തിൽ കാപ്പിയും ഇടവിളയായി കൃഷിചെയ്ത് തുടങ്ങിയത്. അധികം ഉയരമില്ലാത്ത കാപ്പിയാണ് നട്ടുപിടിപ്പിച്ചത്. റബറിനിടയിൽ ഇടവിളയായി ഇത് കൃഷി ചെയ്യാമെന്ന് കാണിച്ച് കൊടുത്തതിനെ തുടർന്ന് റോയിയുടെ കൃഷിരീതികൾ നിരവധിപേർ പിന്തുടരുന്നുണ്ട്.
കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ റോയി ഉൽപാദിപ്പിച്ച കാപ്പി ചെടികൾ ഇന്ന് പല റബർ തോട്ടങ്ങളിലും വളരുന്നുണ്ട്.
കൃഷി വകുപ്പും റോയിയുടെ കൃഷിരീതികൾ കണ്ടറിഞ്ഞ് കർഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. മികച്ച രീതിയിൽ കൃഷി ചെയ്താൽ ഒരേക്കറിൽനിന്ന് രണ്ടു ലക്ഷം രൂപ വരുമാനമുണ്ടാക്കാമെന്ന് ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

