Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചുണ്ടേൽ വില്ലേജ്​...

ചുണ്ടേൽ വില്ലേജ്​ ഓഫിസറില്ല: വലഞ്ഞ്​ ജനം

text_fields
bookmark_border
ചുണ്ടേൽ വില്ലേജ്​ ഓഫിസറില്ല: വലഞ്ഞ്​ ജനം
cancel

വൈത്തിരി: ചുണ്ടേൽ വില്ലേഫ്​ ഓഫിസിൽ നാഥനില്ലാത്തതുമൂലം അപേക്ഷകളുമായെത്തുന്ന നാട്ടുകാർ ദുരിതത്തിൽ. ലൈഫ് വീടിനും മറ്റും ആവശ്യമായ അപേക്ഷകളുമായെത്തുന്നവർ മണിക്കൂറുകളോളം കാത്തിരുന്ന്​ തിരിച്ചു പോകുകയാണ്. ലൈഫ് പദ്ധതിക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി ബുധനാഴ്ചയാണ്.

നേരത്തേയുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ വില്ലേജ്​ ഓഫിസർ നിരവധി അപേക്ഷകൾ തീർപ്പാക്കാതെയാണ് സ്ഥലം മാറിപ്പോയത്. പകരം മീനങ്ങാടിയിൽനിന്ന്​ സ്‌പെഷൽ വില്ലേജ്​ഓഫിസർ താൽക്കാലികമായി ചുണ്ടയിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഒരാഴ്ചക്കകം 400ലധികം അപേക്ഷകൾ തീർപ്പാക്കി. ബത്തേരിയിലെ റവന്യൂ ഇൻസ്‌പെക്ടറെ ചുണ്ടയിലേക്ക്​ വില്ലേജ് ഓഫിസറായി നിയമിച്ചുള്ള ഉത്തരവ് വന്നതോടെ ഇദ്ദേഹം തിരിച്ചുപോയി. പുതുതായി ചുമതലയേൽക്കേണ്ട ഓഫിസർ അവധിയിലാണ്.

ഇതിനുപുറമെ ഈ ഓഫിസിലെ ഒരു ജീവനക്കാരി ക്വാറൻറീനിലും മറ്റൊരാൾ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലുമാണ്. കുന്നത്തിടവകയിൽ നിന്ന്​ ഒരാളെ തൽക്കാലത്തേക്ക്​ ചുണ്ടേൽ ഓഫിസിലേക്ക്​അയച്ചിരിക്കുകയാണ്. അപേക്ഷ നൽകി ഒരുമാസമായവരും ദിവസവും ഓഫിസ് കയറിയിറങ്ങുകയാണ്.

ചുണ്ടേൽ വില്ലേജ്​ ഓഫിസിലെ പ്രശ്നങ്ങൾക്ക് ചൊവ്വാഴ്ചക്കകം പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലോകതാന്ത്രിക് ജനതാദൾ നിയോജകമണ്ഡലം സെക്രട്ടറി എൻ.കെ. ജ്യോതിഷ്കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chundel Village Officer
Next Story