
ക്രിസ്മസെത്തി; കേക്ക് വിപണി ഉണർന്നു
text_fieldsപുൽപള്ളി (വയനാട്): ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേക്ക് വിപണി ഉണർന്നു. വൈവിധ്യമാർന്ന കേക്കുകൾ വിപണിയിലെത്തി. കോവിഡ് കാലമായതിനാൽ മുൻ വർഷങ്ങളിലെപോലെ കച്ചവടം ആയിട്ടില്ല. അടുത്ത രണ്ട് ദിവസം മികച്ച കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ക്രീം കേക്കുകൾക്ക് ഇഷ്ടക്കാർ ഏറെയുണ്ടെങ്കിലും പ്ലം കേക്കുകളാണ് എന്നും ക്രിസ്മസ് വിപണിയിലെ താരം.
ഡിസംബർ രണ്ടാംവാരത്തോടെ ഉണർന്ന കേക്ക് വിപണി പുതുവർഷം വരെ നീണ്ടുനിൽക്കും. വിവിധ ഡിസൈനിലുള്ള കേക്കുകൾ ഇതിനകം ബേക്കറികളിലെ ചില്ലുകൂടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹോംമേഡ് മുതൽ കുടുംബശ്രീ കേക്കുകൾ വരെ വിപണിയിലിറങ്ങിത്തുടങ്ങി.
ഷുഗർ ഫ്രീ കേക്കുകളും വിപണിയിലുണ്ട്. 140 രൂപ മുതലുള്ള പ്ലം കേക്കുകൾ വാങ്ങാൻ കിട്ടും. 250 രൂപ മുതലുള്ള ക്രീം കേക്കുകളും വിപണിയിൽ ലഭ്യമാണ്. ഇത്തവണ പൊതു പരിപാടികൾ ഇല്ലാത്തതിനാൽ വീടുകളിലേക്കാണ് കൂടുതലും കേക്കുകൾ പോകുന്നത്. പ്ലം കേക്കുകളും ഫ്രഷ് ക്രീം കേക്കുകളും വിറ്റുപോകുന്നതായി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
