ഗോത്ര വിദ്യാർഥികൾക്കായി കുട്ടികളുടെ സിനിമ പ്രദർശനം
text_fieldsഒപ്പറ ഫിലിം സൊസൈറ്റി ഗോത്രവിദ്യാർഥികൾക്കായി ഒരുക്കിയ കുട്ടികളുടെ സിനിമ പ്രദർശനത്തിലും ചർച്ചയിലും പങ്കെടുത്തവർ സംഘാടകർക്കൊപ്പം
മാനന്തവാടി: ജില്ലയിലെ ആദിവാസി വിഭാഗത്തിലെ എട്ട് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി ലോകസിനിമാ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. ദ ആർക്കൈവൽ ആൻഡ് റിസർച്ച് പ്രോജക്ടും (ആർപ്പോ), ഒപ്പറ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് കുട്ടികളുടെ സിനിമ പ്രദർശനം നടത്തിയത്. സത്യജിത്ത് റായ് സംവിധാനം ചെയ്ത ‘ടു’, ഫ്രഞ്ച് ചലച്ചിത്രകാരൻ ആൽബർട്ട് ലമോറിസ് സംവിധാനം ചെയ്ത ‘റെഡ് ബലൂൺ’ എന്നിവ പ്രദർശിപ്പിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന സർക്കാർ സ്കൂളുകളിൽ നിന്നും സുൽത്താൻ ബത്തേരി ചീയമ്പം 73 ഉന്നതിയിൽനിന്നും മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു. കവിയും വിമർശകയുമായ സൂര്യ സുരേന്ദ്രൻ കുട്ടികളുമായി സംവദിച്ചു. ഒപ്പറ ഫിലിം സൊസൈറ്റി പ്രസിഡന്റ് സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ദ്വാരക ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ, സാഹിത്യ സാംസ്കാരിക പ്രവർത്തകൻ അരുൺ വടക്കേവീട്, നാടൻപാട്ട് കലാകാരൻ രാജേഷ് വയലേല, ചെണ്ട ഇടയ്ക്ക കലാകാരൻ ജയകൃഷ്ണൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

