Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനൈസ മോളെ...

നൈസ മോളെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
നൈസ മോളെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി
cancel

കൽപറ്റ: കേരളത്തിന്‍റെയാകെ നെഞ്ചുതകർത്ത ഉരുൾദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ ചേർത്തുപിടിച്ചു മുഖ്യമന്ത്രി. ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് നൈസ മോളെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും മടിയിലിരുത്തി കൊഞ്ചിക്കുകയും ചെയ്തത്. കൂടെ റവന്യൂമന്ത്രി കെ. രാജനും ചേർന്നു.

ഉരുൾ ദുരന്തത്തിൽ ഉമ്മക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത ഭൂമിയിൽ വന്നപ്പോൾ സന്ദർശിച്ചിരുന്നു. ഹസ്ത്ര ദാനം കൊടുത്തും മോദിയുടെ താടിയിൽ പിടിച്ചും നൈസ മോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി പണി കഴിപ്പിച്ച ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പിൽ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerWayanadtownship
News Summary - Chief Minister Embraces Nysa
Next Story