ചെളുക്കാടി മോഴയാന വീണ്ടും തിരിച്ചെത്തി
text_fieldsദേവർഷോല അഞ്ചുകുന്ന് ഭാഗത്ത് ഭീഷണിയായ
മോഴയാനയെ വിരട്ടാനായി നിയോഗിച്ച വനപാലക
ദൗത്യസംഘം
ഗൂഡല്ലൂർ: ദേവർഷോലാ പഞ്ചായത്തിലെ അഞ്ചുകുന്ന് കൗണ്ടൻകൊല്ലി ദേവൻ ഭാഗങ്ങളിൽ ഭീഷണിയായി മാറിയ ചെളുക്കാടി മോഴയാനയെ മുതുമല കടുവ സങ്കേതം വനാതിർത്തി പ്രദേശത്തേക്ക് വിരട്ടിവിട്ടെങ്കിലും ആന വീണ്ടും രണ്ടാം നമ്പർ ഭാഗത്തേക്ക് തിരിച്ചെത്തിയതായി പ്രദേശവാസികൾ അറിയിച്ചു.
ആനയെ പിടികൂടാൻ ആവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞദിവസം നിരാഹാര സമരം നടത്തിയിരുന്നു. നിരീക്ഷണം നടത്തി ഓടിക്കാൻ വനപാലകരുടെ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതുമല ഭാഗത്തേക്ക് വിരട്ടിയതായി വനപാലകസംഘം അറിയിച്ചിരുന്നു. ആന വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തിയ സാഹചര്യത്തിൽ ആനയെ പിടികൂടി മുതുമല ആന ക്യാമ്പിലേക്ക് കൊണ്ടുപോകണം എന്നാണ് ജനങ്ങളുടെ ആവശ്യം.

