Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമാവോവാദി വെടിയേറ്റു...

മാവോവാദി വെടിയേറ്റു മരിച്ച സംഭവം: തമിഴ്നാട്-കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി

text_fields
bookmark_border
മാവോവാദി വെടിയേറ്റു മരിച്ച സംഭവം: തമിഴ്നാട്-കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി
cancel

ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ പൊലീസ്​ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തമിഴ്നാട് അതിർത്തിയിൽ എസ്​.ടി.എഫ്, ലോക്കൽ പൊലീസ്​ പരിശോധന ശക്തമാക്കി.

ചൊവ്വാഴ്​ച പടിഞ്ഞാറത്തറ ബാണാസുര വനമേഖലയിൽ ആറു മാവോവാദി സംഘവുമായാണ്​ തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്. ഇവരിൽ തമിഴ്നാട്ടിൽനിന്നുള്ള മാവോവാദി വേൽമുരുകൻ കൊല്ലപ്പെടുകയും മറ്റുള്ളവർ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവർ നീലഗിരിയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അതിർത്തി ചെക്ക്​പോസ്​റ്റുകളിലും അതിർത്തിഗ്രാമങ്ങളിലും പൊലീസ്​ പരിശോധനയും കാവലും ശക്തമാക്കിയത്.

ആദിവാസികളിൽനിന്ന് വിവരങ്ങളും ആരായുന്നുണ്ട്. വയനാട് അതിർത്തിയിലുള്ള ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ, നാടുകാണി എന്നിവിടങ്ങളിൽ തോക്കേന്തിയ പൊലീസ്​ വാഹന പരിശോധനയും നടത്തിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistTamil NaduKeralaPolice shootingchecking tightened
Next Story