കേരളത്തിൽനിന്ന് വരുന്ന എല്ലാവരെയും അതിർത്തികളിൽ പരിശോധിക്കും - തമിഴ്നാട് മന്ത്രി
text_fieldsഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തികളിൽ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കർശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടി. കേരളത്തിൽനിന്ന് വരുന്ന എല്ലാവരെയും അതിർത്തികളിൽ പരിശോധിക്കും. വിമാനം, െട്രയിൻ മാർഗം എത്തുന്നവരെ പരിശോധനക്ക്വിധേയമാക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്സിനേഷൻ ലഭ്യമാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. 80 വയസ്സിനു മുകളിലുള്ള വയോധികർക്ക് വീടുകളിൽ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതിൽ ചെന്നൈ നഗരസഭ മുമ്പന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.എവിടെയും വാക്സിൻ ക്ഷാമം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

