Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസെൻസസ്: ജില്ലയിൽ...

സെൻസസ്: ജില്ലയിൽ ഒരുക്കം അതിവേഗം

text_fields
bookmark_border
സെൻസസ്: ജില്ലയിൽ ഒരുക്കം അതിവേഗം
cancel
camera_alt

സെ​ൻ​സ​സ് ഔ​ദ്യോ​ഗി​ക  ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളാ​യ വി​കാ​സും പ്ര​ഗ​തി​യും ക​ല​ക്ട​റേ​റ്റി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ

കൽപറ്റ: ദേശീയ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള ഒരുക്കം ജില്ലയിൽ തകൃതി. കഴിഞ്ഞ ദിവസം ദേശീയ സെൻസസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങൾ കലക്ടറേറ്റിൽ അനാച്ഛാദനം ചെയ്തിരുന്നു. പ്രഗതി, വികാസ് എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഭാഗ്യചിഹ്നങ്ങൾ കലക്ടറേറ്റ് പ്രവേശന കവാടത്തിലുണ്ട്.

സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിലുള്ള സ്ത്രീയും പുരുഷനുമാണ് ഭാഗ്യ ചിഹ്നത്തിലുള്ള പ്രഗതിയും വികാസും. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വ്യാപകമായ സെൻസസ് ബോധവത്കരണത്തിൽ ഈ ഭാഗ്യചിഹ്നങ്ങൾ പ്രധാന പങ്കുവഹിക്കും. ജില്ലതല ഉദ്യോഗസ്ഥരുടെ സെൻസസ് പരിശീലനം നേരത്തെ തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. അടുത്തഘട്ടമായി മേയ് 28 മുതൽ ജൂൺ 23വരെ എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനം നടക്കും.

മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍

മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍ സെല്‍ഫ് എന്യുമറേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. കുടുംബനാഥനോ കുടുംബനാഥയ്‌ക്കോ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഏതെങ്കിലും കുടുംബാംഗത്തിനോ വിവരങ്ങള്‍ നല്‍കാം. പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കിയാല്‍ വീട് സ്ഥിതിചെയ്യുന്ന സ്ഥലം മാപ്പില്‍നിന്ന് തെരഞ്ഞെടുക്കണം. അതിന് ശേഷം വിവരശേഖരണത്തിനുള്ള സെന്‍സസ് ചോദ്യാവലി ദൃശ്യമാവും. കുടുംബാംഗങ്ങളുടെ പൊതുവായ വിവരങ്ങളും വീടിന്റെ അവസ്ഥയും വീട്ടില്‍ ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുമുള്ള ലളിതമായ ചോദ്യങ്ങളാണുണ്ടാവുക. ഇവക്ക് കൃത്യമായ ഉത്തരം നല്‍കണം.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ 11 അക്ക ഐ.ഡി ലഭിക്കും. എസ്.എം.എസ് വഴിയും ഈ ഐ.ഡി ലഭ്യമാവും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഈ സെല്‍ഫ് എന്യുമറേഷന്‍ ഐ.ഡി അവര്‍ക്ക് കൈമാറണം. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിനും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തവണത്തെ സെന്‍സസ് നടപടികളെല്ലാം പൂര്‍ണമായും കടലാസ് രഹിതമാണ്. വിവിധ തലങ്ങളിലെ ഏകോപനത്തിന് സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിട്ടറിങ് സിസ്റ്റം എന്ന പോര്‍ട്ടല്‍ ആണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ സെന്‍സസ് പ്രവത്തനങ്ങളുടെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുന്നത് ഈ പോര്‍ട്ടലിലൂടെയായിരിക്കും.

ആ​ദ്യം ശേ​ഖ​രി​ക്കു​ക, വീ​ടു​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ, സ്വ​ന്ത​മാ​യും വി​വ​ര​ങ്ങ​ൾ ന​ൽ​കാം

സം​സ്ഥാ​ന​ത്തു​ട​നീ​ളം ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 30 വ​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടു​ക​ളി​ലെ​ത്തി ആ​ദ്യ​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. വീ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും താ​മ​സ​ക്കാ​രു​ടെ പൊ​തു വി​വ​ര​ശേ​ഖ​ര​ണ​വു​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. താ​മ​സ​യോ​ഗ്യ​മാ​യ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഈ ​ഘ​ട്ട​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശേ​ഖ​രി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജൂ​ണ്‍ 16 മു​ത​ല്‍ 30 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ്വ​ന്ത​മാ​യി വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​നാ​വു​ന്ന സെ​ല്‍ഫ് എ​ന്യു​മ​റേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. തു​ട​ര്‍ന്ന് അ​ടു​ത്ത വ​ര്‍ഷം ഫെ​ബ്രു​വ​രി, മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ്.

പ​ര​മാ​വ​ധി​പ്പേ​ർ സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫി​സ​റാ​യ ജി​ല്ല ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ജി​ല്ല സെ​ൻ​സ​സ് ഓ​ഫി​സ​ർ എ.​ഡി.​എം എ. ​ജ​യ​ശ്രീ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

വീ​ടു​ക​ളി​ല്‍ സെ​ന്‍സ​സ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​ക​രം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്റെ വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​യി ത​ന്നെ പ്ര​ത്യേ​ക പോ​ര്‍ട്ട​ലി​ല്‍ ന​ല്‍കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് സെ​ല്‍ഫ് എ​ന്യു​മ​റേ​ഷ​ന്‍. ആ​ദ്യ​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് 15 ദി​വ​സം മു​മ്പ് സെ​ല്‍ഫ് എ​ന്യു​മ​റേ​ഷ​ന്‍ സൗ​ക​ര്യം ആ​രം​ഭി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സെ​ല്‍ഫ് എ​ന്യു​മ​റേ​ഷ​ന്‍ സൗ​ക​ര്യം അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. കേ​ര​ള​ത്തി​ല്‍ ജൂ​ണ്‍ 16 മു​ത​ല്‍ 30 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് https://se.census.gov.in/ പോ​ര്‍ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് സ്വ​ന്തം കു​ടും​ബ​ത്തി​ന്റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusLocal NewsWayanad News
News Summary - Census: Preparations underway in the district
Next Story