മുത്തങ്ങയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു
text_fieldsസുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കല്ലൂർ 67ന് സമീപം തിങ്കളാഴ്ച രാവിലെ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ കർണാടകയിൽ നിന്നും മണൽ കയറ്റി വന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപെട്ടത്. ടോറസ് റോഡിന് കുറുകെ മറിഞ്ഞു.
കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റവരെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. ബംഗളൂരു ആചാര്യ കോളജിൽ പഠിക്കുന്ന നാദാപുരം, കല്ലാച്ചി, കോഴിക്കോട് ഭാഗത്തുള്ള വിദ്യാർഥികൾക്കാണ് പരിക്ക് പറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

