അർബുദ ബാധിതയായ വീട്ടമ്മ കാരുണ്യം തേടുന്നു
text_fieldsനിർമല മാണി
വാഴവറ്റ: അർബുദ ബാധിതയായ വീട്ടമ്മ തുടർ ചികിത്സക്ക് ഉദാരമതികളുടെ സഹായം തേടുന്നു. പാക്കം പറപ്പിള്ളിത്തോട്ടത്തിൽ ഒ.പി. മാണിയുടെ ഭാര്യ നിർമലയാണ് (57) ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ചികിത്സ സ്വന്തംനിലയിൽ നടത്തിെയങ്കിലും തുടർചികിത്സക്ക് പണമില്ല. എട്ടു ലക്ഷത്തോളം രൂപ കണ്ടെത്താൻ മാർഗമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്.
കുടുംബത്തെ സഹായിക്കാൻ പഞ്ചായത്ത് അംഗം ഷീബ സെബാസ്റ്റ്യൻ ചെയർമാനും ജോസഫ് മാണിശ്ശേരി കൺവീനറുമായ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം സ്വീകരിക്കാനായി കേരള ഗ്രാമീൺ ബാങ്ക് വാഴവറ്റ ശാഖയിൽ 40138101029738 (IFSC KLGB0040138) നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9400999138.

