കാമറകൾ പരിശോധിച്ചു; നരഭോജി കടുവയെ കണ്ടില്ല
text_fields
ഗൂഡല്ലൂർ: നരഭോജി കടുവയെ കണ്ടെത്താനായി മസിനഗുഡി മുതൽ ഗൂഡല്ലൂർ വരെയുള്ള റോഡുവശങ്ങളിലും മറ്റു പ്രധാന ഭാഗത്തും സ്ഥാപിച്ച 40 കാമറകൾ പരിശോധനക്കു വിധേയമാക്കിയതിൽ രണ്ടു കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് വ്യക്തമാക്കി. അതേസമയം, തങ്ങൾ തേടുന്ന ടി23 കടുവയുടെ സഞ്ചാരം ഒരു കാമറയിലും പതിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും തിരച്ചിൽ സംഘത്തെ എട്ടു പേരടങ്ങുന്ന അഞ്ചു സംഘമായി തിരിച്ച് സിങ്കാര റോഡ്, സ്വിച്ച് റോഡിലെ ഇരുവശങ്ങളിലും ജെ.ഡി. റോഡ്, ഉപ്പുപള്ളം എന്നിവിടങ്ങളിലായി വിന്യസിക്കുകയും 25 കാമറകൾ കൂടുതലായി സ്ഥാപിച്ചതായും വ്യക്തമാക്കി. ഇതിനിടെ തിരച്ചിൽ സംഘത്തിലെ അംഗബലം കുറച്ചിട്ടുണ്ട്. വയനാട് ഡി.എഫ്.ഒ നരേന്ദ്ര ബാബുവിെൻറ നേതൃത്വത്തിലുള്ള റാപിഡ് റെസ്പോൺസ് ടീം സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, മസിനഗുഡി ഭാഗത്ത് നരഭോജി കടുവയെ കണ്ടെത്താനായില്ലെന്ന് വ്യക്തമായതോടെ മറ്റു ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

