കോളർ ഐ.ഡിയും ആനക്കൊട്ടിലും ഒരുക്കുന്നു
text_fieldsഓവാലിയിൽ ഭീഷണിയായി മാറിയ കാട്ടാനയെ പിടികൂടിയാൽ ഘടിപ്പിക്കാനുള്ള കോളർ ഐ.ഡി തയാറാക്കുന്ന വനപാലക സംഘം
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ചൂണ്ടി, ഡെൽഹൗസ്, ഗുയിൻഡ് ഉൾപ്പെടെയുള്ള ഭാഗത്ത് 12 പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത രാധാകൃഷ്ണൻ എന്ന കാട്ടാനയെ പിടികൂടി മുതുമല ആനപ്പന്തിയിൽ എത്തിക്കാനുള്ള നടപടികൾ തകൃതിയിൽ. ആനക്കൊട്ടിൽ ഒരുക്കിയ ശേഷമാണ് രാധാകൃഷ്ണനെ പിടികൂടി കൊണ്ടുവന്നു തളക്കുക. ഇതിനുള്ള പ്രവൃത്തി അഭയാരണ്യം ക്യാമ്പിന് സമീപം ഒരുങ്ങി.
പിടികൂടുന്ന സമയത്ത് ആനക്ക് ഘടിപ്പിക്കാൻ കോളർ ഐ.ഡിക്കുള്ള തയാറെടുപ്പും നടത്തിക്കഴിഞ്ഞു. 60 പേരടങ്ങുന്ന 12 സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആളെക്കൊല്ലി ആനയെ പിടികൂടാൻ തമിഴ്നാട് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ രാജേഷ് ഡോഗ്റയാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

