Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅ​തി​ജീ​വ​ന​ത്തി​ന്റെ...

അ​തി​ജീ​വ​ന​ത്തി​ന്റെ കരുത്തിൽ

text_fields
bookmark_border
അ​തി​ജീ​വ​ന​ത്തി​ന്റെ കരുത്തിൽ
cancel
camera_alt

മുസ്‍ലിം ലീഗിന്റെ ഉരുൾദുരന്ത പുനരധിവാസ വീടുകളുടെ ഗുണഭോക്തൃ നറുക്കെടുപ്പ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ നിർവഹിക്കുന്നു (ഫയൽ ചിത്രം)

തേ​യി​ല​ക്കു​ന്നു​ക​ള്‍ക്കി​ട​യി​ലെ സു​ന്ദ​ര ഗ്രാ​മ​മാ​യി​രു​ന്നു മു​ണ്ട​ക്കൈ​യും പു​ഞ്ചി​രി​മ​ട്ട​വു​മെ​ല്ലാം. ചൂ​ര​ൽ​മ​ല​യി​ലെ പാ​ലം ക​ട​ന്നാ​ൽ കാ​ഴ്ച​ക​ൾ​ക്ക് മ​തി​വ​രാ​തെ ഉ​ച്ച​നേ​ര​ത്തു​പോ​ലും കോ​ട​മ​ഞ്ഞ് പെ​യ്യു​ന്ന, വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും ഇ​രു​ട്ടി​ത്തു​ട​ങ്ങു​ന്ന പ​ച്ച​പ്പാ​ർ​ന്ന​യി​ടം. മ​ത​ത്തി​നും രാ​ഷ്ട്രീ​യ​ത്തി​നും സ​മ്പ​ത്തി​നു​മെ​ല്ലാം അ​പ്പു​റ​ത്ത് സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ സം​സാ​രി​ക്കു​ന്ന നാ​ട്ടു​കാ​ർ. എ​ന്തി​നും ഏ​തി​നും ഒ​ന്നി​ച്ചൊ​ന്നാ​വു​ന്ന നാ​ട് ഇ​ല്ലാ​താ​യ​തും ഒ​റ്റ രാ​ത്രി​കൊ​ണ്ട്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും കു​ന്നു​ക​ളും മ​ല​ക​ളും പു​ഴ​യും ഒ​പ്പം നി​റ​യെ സ്‌​നേ​ഹ​വു​മു​ള്ള കു​റേ മ​നു​ഷ്യ​ർ വ​സി​ച്ച മു​ണ്ട​ക്കൈ​യെ​കു​റി​ച്ച് പ​റ​യാ​ൻ എ​ല്ലാ​വ​ർ​ക്കും നൂ​റ് നാ​വാ​യി​രു​ന്നു.

ചൂ​ര​ല്‍മ​ല പാ​ലം ക​ട​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞാ​ല്‍ അ​ട്ട​മ​ല​യും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞാ​ല്‍ മു​ണ്ട​ക്കൈ​യി​ലേ​ക്കു​മാ​ണ് എ​ത്തു​ക. തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളും കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​മെ​ല്ലാം പ​ര​സ്പ​രം കൊ​ണ്ടും കൊ​ടു​ത്തും സ്നേ​ഹി​ച്ചും സ​ഹാ​യി​ച്ചു​മൊ​ക്കെ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ഗ്രാ​മം. അ​ധ്വാ​ന​ത്തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും ഭൂ​മി 2024 ജൂ​ലൈ 30ന്റെ ​ഇ​രു​ണ്ട ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​വ​സാ​നി​ച്ചു. ക​ന​ത്ത മ​ഴ​യു​ടെ ത​ണു​പ്പി​ൽ ഒ​ന്നാ​യി ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​ർ നാ​ടി​നെ ക​ശ​ക്കി​യെ​റി​ഞ്ഞ ദു​ര​ന്ത​ത്തി​ൽ ഒ​ന്നാ​യി​ത​ന്നെ ഒ​ലി​ച്ചു പോ​യി. ത​ലേ​ന്നു​വ​രെ അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്ന ര​ണ്ടു ഗ്രാ​മ​ങ്ങ​ളെ​യാ​ണ് ഇ​ര​ച്ചെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക​ളും ച​ളി​യും മ​ര​ങ്ങ​ളും വെ​ള്ള​വു​മെ​ല്ലാം ഒ​ന്ന​ട​ങ്കം തു​ട​ച്ചു​നീ​ക്കി​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ല​രും ഞെ​ട്ടി​യു​ണ​ർ​ന്ന​പ്പോ​ൾ ക​ഴു​ത്ത​റ്റം ച​ളി​യി​ൽ മു​ങ്ങി​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കും മു​ന്‍പേ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പ്പെ​ട്ടു. വെ​ള്ള​ത്തി​ലും ച​ളി​യി​ലും മു​ങ്ങി, ജീ​വ​നി​ല്ലാ​ത്ത അ​നേ​കം ശ​രീ​ര​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്തു​ള്ള ചാ​ലി​യാ​ർ പു​ഴ​വ​രെ ഒ​ഴു​കി​യെ​ത്തി. അ​വ​യി​ൽ പ​ല​തും ചി​ത​റി​യ ദേ​ഹ​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു. ഉ​റ്റ​വ​രാ​രും അ​വ​ശേ​ഷി​ക്കാ​തെ 58 കു​ടും​ബ​ങ്ങ​ൾ ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്ന് അ​റി​യു​മ്പോ​ൾ ത​ന്നെ പ്ര​കൃ​തി​ക്ക​ലി​യു​ടെ ഭീ​ക​ര​ത ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​ന്ന് നേ​രം വെ​ളു​ത്ത​പ്പോ​ള്‍ ആ​ർ​ത്ത​ല​ച്ചൊ​ഴു​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ആ​ന​യേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള പാ​റ​ക​ളും ച​ളി​ക്കൂ​മ്പാ​ര​ങ്ങ​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു ആ ​ദേ​ശ​ത്ത് ദൃ​ശ്യ​മാ​യ​ത്.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​രു​ള്‍ദു​ര​ന്ത​ത്തി​ന് 20 മാ​സം പി​ന്നി​ടു​മ്പോ​ൾ ദു​രി​ത​ങ്ങ​ളു​ടെ ക​ണ്ണീ​ര്‍ക്ക​യ​ങ്ങ​ളി​ല്‍ നി​ന്ന് ക​ര​ക​യ​റി അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ലാ​ണ് ബാ​ക്കി​യാ​യ​വ​ർ. ദു​ര​ന്ത​ബാ​ധി​ത​രെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ സ​ർ​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മെ​ല്ലാം അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ചു. താ​ൽ​കാ​ലി​ക പു​ന​ര​ധി​വാ​സ​ത്തി​നും സ്ഥി​രം പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്കു​മെ​ല്ലാം ലോ​ക​മൊ​ന്നാ​കെ കൈ​കോ​ർ​ത്തു. തു​ട​ക്കം മു​ത​ൽ മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. എ​ല്ലാം ത​ക​ര്‍ന്ന​ടി​ഞ്ഞു​പോ​യെ​ന്ന് ക​രു​തി​യി​ട​ത്തു​നി​ന്ന് ദു​ര​ന്ത​ബാ​ധി​ത​ർ പ്ര​തീ​ക്ഷ​യു​ടെ പു​തി​യ വെ​ളി​ച്ചം ക​ണ്ടു.

മ​ഴ​യും വെ​യി​ലു​മേ​ല്‍ക്കാ​തെ ക​യ​റി​ക്കി​ട​ക്കാ​നൊ​രു ഇ​ട​മാ​യി​രു​ന്നു അ​വ​ർ​ക്ക് പ്ര​ഥ​മ​മാ​യി വേ​ണ്ടി​യി​രു​ന്ന​ത്. അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​റും മു​സ്‍ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളും മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ൽ മു​ന്നേ​റാ​നു​ള്ള ക​രു​ത്തും ഊ​ർ​ജ​വും നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leaguesurvivalsneha bhavanamMundakkai
News Summary - By the power of survival
Next Story