Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസുകൾ കൂട്ടിയിടിച്ചു; പായോട് അപകടം തുടർക്കഥ

text_fields
bookmark_border
ബസുകൾ കൂട്ടിയിടിച്ചു; പായോട് അപകടം തുടർക്കഥ
cancel
camera_alt

വെള്ളിയാഴ്ച പായോട് ബസുകൾ അപകടത്തിൽപെട്ടതിന്റെ സി.സി.ടി.വി ദൃശ്യം

മാനന്തവാടി: കോഴിക്കോട് റോഡിൽ ചങ്ങാടക്കടവ് പായോട് റോഡപകടങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രണ്ട് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു.

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആഴ്ചകൾക്കുമുമ്പ് ഇതേസ്ഥലത്ത് ഡീസൽ മറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഇരുചക്രവാഹനക്കാർ തെന്നി വീഴുന്നത് പതിവാണ്. വെള്ളിയാഴ്ച കൽപറ്റയിൽനിന്ന് മാനന്തവാടിക്കും മാനന്തവാടിയിൽനിന്ന് നിരവിൽപ്പുഴക്കും പോകുന്ന ബസുകളാണ് കുട്ടിയിടിച്ചത്. തൊട്ടുപിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് കുറുകേയായി നിൽക്കുകയായിരുന്നു.

റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായാണ് റോഡ് നിർമിച്ചത്. ബി.എം.ബി.സി ടാറിങ്ങാണ് നടത്തിയതെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ല. പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായി.

വാഹനം വളവിൽ കുടുങ്ങി; ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിൽ മിനി പാർസൽ ലോറി കേടുവന്നതുമൂലം രണ്ടുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകീട്ട് അഞ്ചരക്കാണ് ലോറി കേടായത്. ചുരത്തിലെ ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്തുവെങ്കിലും ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. ചുരത്തിൽ വെള്ളിയാഴ്ച രാവിലെ കനത്ത മഴയാണ് പെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബസുകൾ കൂട്ടിയിടിച്ചു; പായോട് അപകടം തുടർക്കഥ
Next Story