Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബ​ത്തേ​രി​യി​ലെ ബ​സ്...

ബ​ത്തേ​രി​യി​ലെ ബ​സ് ടെ​ർ​മി​ന​ൽ; ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

text_fields
bookmark_border
ബ​ത്തേ​രി​യി​ലെ ബ​സ് ടെ​ർ​മി​ന​ൽ; ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് മു​ൻ​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി ഒ​പ്പു​വ​ച്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണം ന​ട​പ്പാ​ക്കാ​ൻ പു​തി​യ ഭ​ര​ണ സ​മി​തി ത​യ്യാ​റാ​ക​ണ​മെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി മാ​ർ​ച്ച​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​ടെ വി​ക​സ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി ഇ​ല്ലാ​താ​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്നി​ൽ ചി​ല​രു​ടെ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ട്. മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നാ​യി പ​ഴ​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി വാ​ങ്ങി​യ​ത്.

ഗ്ലോ​ബ​ൽ വെ​ഞ്ച്വ​ർ എ​ന്ന ക​മ്പ​നി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു. ഏ​തു മു​ന്ന​ണി ഭ​രി​ച്ചാ​ലും ന​ഗ​ര​സ​ഭ ഒ​പ്പി​ട്ട ക​രാ​ർ ന​ട​പ്പാ​ക്ക​ണം. ഇ​ങ്ങ​നെ ക​രാ​റു​ക​ൾ റ​ദ്ദാ​ക്കി​യാ​ൽ ബ​ത്തേ​രി​യി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ വ​രി​ല്ല. പൊ​തു​പ​ണം അ​നാ​വ​ശ്യ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്ക് പാ​ഴാ​ക്കാ​തെ ടെ​ർ​മി​ന​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ർ​ച്ച​ന്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു‌​ൽ ഖാ​ദ​ർ, ബി​ൽ​ഡി​ങ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി.​എം. ചാ​ക്കോ, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​നാ​ഫ്, ഗ്ലോ​ബ​ൽ വെ​ഞ്ച്വ​ർ സി​ഞ്ജു​മോ​ഹ​ന​ൻ, അ​ഡ്വ.​പി. വാ​സു, കു​ര്യ​ൻ ജോ​സ​ഫ്, സു​നി​ൽ​കു​മാ​ർ, ഹം​സ, റ​സാ​ഖ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradersSulthan Batherybus terminalKerala
News Summary - Bus terminal in Batery; Traders demand implementation of contract
Next Story