Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകത്തുന്ന വേനൽ;...

കത്തുന്ന വേനൽ; വയനാട്ടിൽ പലയിടത്തും തീപിടിത്തം

text_fields
bookmark_border
കത്തുന്ന വേനൽ; വയനാട്ടിൽ പലയിടത്തും തീപിടിത്തം
cancel
camera_alt

ത​രു​വ​ണ കൊ​ട​ക്കാ​ട് കു​ന്നി​ലെ തീ​പി​ടി​ത്തം

നാ​ട്ടു​കാ​ർ അ​ണ​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷസേ​ന, വ​നം വ​കു​പ്പ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ ജാ​ഗ്ര​ത​യാ​ണ് പ​ല അ​പ​ക​ട​ങ്ങ​ളി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കു​ന്ന​ത്.

വ​ര​യാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ്ണോ​ത്തു​മ​ല ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. എ​ട്ട് ​ഏ​ക്ക​റോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. തോ​ട്ട​ങ്ങ​ളും ക​ട​ന്ന് താ​മ​സസ്ഥ​ല​ത്തേ​ക്ക് തീ​പ​ട​ർ​ന്നോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി. തു​ട​ർ​ന്ന് വ​ര​യാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ, ഫ​യ​ർ ഗാ​ങ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ തീ​പ​ട​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ്, അ​ഗ്നി​ര​ക്ഷ​സേ​ന, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ​യോ​ചിത ഇ​ട​പെ​ട​ലി​ൽ തീ ​മ​റ്റു സ്ഥ​ല​ങ്ങളിലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. വ​ര​യാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ. ​അ​നീ​ഷ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ത​രു​വ​ണ: പു​ലി​ക്കാ​ട് കോ​ട​ക്കാ​ട് കു​ന്നി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചുമ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ര​ണ്ട് സ്വ​​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം തീ​പ​ട​ർ​ന്ന് ന​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത്.

മേ​പ്പാ​ടി: പൂ​ത്ത​കൊ​ല്ലി എ​സ്‌​റ്റേ​റ്റി​ന്റെ ഭാ​ഗ​മാ​യ എ​ട്ട് ഏ​ക്ക​റി​ൽ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പൂ​ത്തക്കൊല്ലി മ​ദ്റ​സ​യു​ടെ താ​ഴെ ഭാ​ഗ​ത്താ​യി​ട്ടാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് തീ​പ​ട​ർ​ന്ന​ത്.​ വ​ലി​യ തോ​തി​ൽ പു​ക​യു​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.

ക​ൽ​പ​റ്റ​യി​ൽനി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireburning summer
News Summary - burning summer; Fire in many places
Next Story