കെട്ടിടം നോക്കുകുത്തി; പഞ്ചായത്തിന് വരുമാനനഷ്ടം
text_fieldsതവിഞ്ഞാൽ പഞ്ചായത്ത് സാംസ്കാരിക നിലയം
മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച സാംസ്കാരിക നിലയവും കെട്ടിടവുംആർക്കും ഉപകാരമില്ലാതെ കിടക്കുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതികാലത്ത് 2017-18 വർഷത്തിലാണ് വാടക മുറികളും ബസ് കാത്തിരിപ്പുകേന്ദ്രവും മുന്നാമത്തെ നിലയിൽ സാംസ്കാരിക നിലയവുമുള്ള കെട്ടിടം തലപ്പുഴ ചുങ്കത്ത് നിർമിച്ചത്. 32 ലക്ഷം രൂപ ചെലവഴിച്ച് പണിത കെട്ടിടം 2019ൽ ഉദ്ഘാടനം നിർവഹിച്ചു.
അഞ്ച് വാടക മുറികളും ഒരു സാംസ്കാരിക നിലയവും ഏറ്റവും താഴെയായി ബസ് കാത്തിരിപ്പുകേന്ദ്രവുമാണ് കെട്ടിടത്തിൽ ഉള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രം മാലിന്യം നിറഞ്ഞ് വൃത്തിഹീനമാണ്. സാംസ്കാരിക നിലയം ചോർന്ന് ഒലിക്കുന്നതിനാൽ പ്രവർത്തനങ്ങളും നടക്കുന്നില്ല. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ലേലം വെച്ചപ്പോൾ ലേലത്തിൽ പങ്കെടുക്കാൻ ആളില്ലായിരുന്നുവെന്നും അടുത്ത ദിവസം രണ്ടാമതും ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏൽസി ജോയി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

