പോത്തുകൾ വിരണ്ടോടി; വിദ്യാർഥിനിക്ക് പരിക്ക്
text_fieldsപന്തല്ലൂർ: ടൗണിൽ രണ്ടുപോത്തുകൾ കൊമ്പുകോർത്ത് വിരണ്ടോടുന്നതിനിടെ സ്കൂട്ടർ യാത്രികയായ വിദ്യാർഥിനിക്ക് പരിക്കേറ്റു. രൂപിണിക്കാണ് പരിക്കേറ്റത്. വാഹനത്തിന് കേടുപാടുപറ്റി. വ്യാപാരികളും നാട്ടുകാരും കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തല്ലൂർ വ്യാപാരി സംഘത്തിന്റെ ദീർഘകാല ആവശ്യത്തിന് വീണ്ടും ശക്തി പകരുന്ന സംഭവമാണ് നടന്നതെന്ന് വ്യാപാരി സംഘം പ്രസിഡൻറ് എ.ടി. അഷ്റഫ് ചൂണ്ടിക്കാട്ടി. ടൗണിൽ അലഞ്ഞുതിരിയുന്ന ആട്, മാട്, പോത്ത്, തെരുവുനായ്ക്കകൾ തുടങ്ങിയവയെ നിയന്ത്രിക്കണമെന്നത് പന്തല്ലൂർ വ്യാപാരി സംഘത്തിന്റെ ദീർഘകാല ആവശ്യമാണ്.
ഇവയെ നിയന്ത്രിക്കാത്തത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ്. അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

