Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തി ഗ്രാമങ്ങളിലെ തോട്ടങ്ങൾ കാടുമൂടുന്നു; തമ്പടിച്ച് വന്യമൃഗങ്ങൾ

text_fields
bookmark_border
അതിർത്തി ഗ്രാമങ്ങളിലെ തോട്ടങ്ങൾ കാടുമൂടുന്നു; തമ്പടിച്ച് വന്യമൃഗങ്ങൾ
cancel
camera_alt

ക​ബ​നി ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ തോ​ട്ട​ങ്ങ​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ൽ

പുൽപള്ളി: കബനി നദിയോട് ചേർന്നുള്ള അതിർത്തി ഗ്രാമങ്ങളിലെ തോട്ടങ്ങൾ കാടുമൂടുന്നത് വന്യജീവികൾ തമ്പടിക്കാൻ കാരണമാകുന്നു. കൃഷിയിറക്കൽ നഷ്ടം എന്നതിന്റെ പേരിൽ പലരും തോട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ ആയതോടെയാണ് തോട്ടങ്ങൾ കാടുമൂടാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കൃഗന്നൂർ, മരക്കടവ് പ്രദേശങ്ങളിൽ കാടുമൂടിയ തോട്ടത്തിൽ പുലിയിറങ്ങി ഭീതിപരത്തിയിരുന്നു.

കർണാടക അതിർത്തി ഗ്രാമങ്ങളാണ് പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള പ്രദേശങ്ങൾ. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശങ്ങളിൽ പല കർഷകരുടെയും തോട്ടങ്ങൾ കാടുമൂടിയ നിലയിലാണ്. നിലവിലെ പഞ്ചായത്ത് ഭരണസമിതി കാടുമുടിയ തോട്ടങ്ങൾ വെട്ടിത്തെളിക്കണമെന്ന് പലതവണ തോട്ടം ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പലരും ഇത് ഗൗനിച്ചിട്ടില്ല. കഴിഞ്ഞദിവസം വന്യജീവി ഇറങ്ങി മരക്കടവ് പ്രദേശത്തുനിന്ന് ആടുകളെ അടക്കം കൊന്നിരുന്നു.

വരും മാസങ്ങളിൽ കടുവയടക്കം നാട്ടിലേക്ക് ഇറങ്ങുന്ന പ്രവണത മുൻവർഷങ്ങളിൽ കണ്ടിരുന്നു. കാട് മൂടിക്കിടക്കുന്ന തോട്ടങ്ങളിലാണ് ഇവയുടെ വാസം.

കാട് മൂടിയ തോട്ടങ്ങൾ വൃത്തിയാക്കണം എന്നാണ് ആവശ്യം. കബനി നദിയുടെ മറുകര കർണാടക വനമാണ്. ഇവിടെനിന്ന് നാട്ടിൽ ഇറങ്ങുന്ന വന്യജീവികൾ ആണ് ഭീതി ഉണ്ടാക്കുന്നത്. കാടുമൂടിയ തോട്ടങ്ങൾ വരുംദിവസങ്ങളിൽ വൃത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plantations in Border Villages Near Kabani River Overgrown with Weeds; Wild Animals Roam Freely
Next Story