
representative image
അതിര്‍ത്തികളില്‍ പരിശോധന; യാത്രക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
text_fieldsകൽപറ്റ: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ കലക്ടർ ഡോ. അദീല അബ്ദുല്ല ഉത്തരവിട്ടു. ജില്ലയിൽ പ്രവേശിക്കുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസുകളിലെ ജീവനക്കാര്‍ ഒഴികെ) കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
48 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര് പരിശോാനയിലെ നെഗറ്റിവ് റിപ്പോർട്ട് ഹാജരാക്കണം. അല്ലെങ്കിൽ അതിര്‍ത്തിയിലെ ഫെസിലിറ്റേഷൻ സെൻററിൽ പരിശോധനക്ക് വിധേയരാകണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറൻറീനില്‍ പ്രവേശിക്കണം. അതിര്‍ത്തിയില്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ ഫലം വരുന്നതുവരെ നിര്‍ബന്ധമായും ഹോം ക്വാറൻറീനില്‍ പ്രവേശിക്കണം.
ഫലം പോസിറ്റിവ് ആയാൽ 14 ദിവസംവരെയുള്ള ഹോം ക്വാറൻറീനില്‍ തുടരേണ്ടതും ഇക്കാലയളവില്‍ ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്. നെഗറ്റിവ് ആകുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാം.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസുകളിലെ ജീവനക്കാര്‍ എന്നിവർ 14 ദിവസത്തിനുള്ളില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധന ഫലം നിര്‍ബന്ധമായും അതിര്‍ത്തിയിലെ പരിശോധനക്ക് ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
