Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകശ്മീരിൽ ആത്മഹത്യ...

കശ്മീരിൽ ആത്മഹത്യ ചെയ്ത സൈനികന്റെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
കശ്മീരിൽ ആത്മഹത്യ ചെയ്ത സൈനികന്റെ മൃതദേഹം സംസ്കരിച്ചു
cancel
camera_alt

സ​ന്തോ​ഷി​ന്റെ മൃ​ത​ദേ​ഹം വൈ​ത്തി​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ

വൈ​ത്തി​രി: ക​ഴി​ഞ്ഞ ദി​വ​സം ക​ശ്മീ​രി​ലെ ക്യാ​മ്പി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സൈ​നി​ക​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. വൈ​ത്തി​രി പ​രേ​ത​നാ​യ വ​ട്ട​ക​ണ്ട​ത്തി​ൽ അ​പ്പു​വി​ന്റെ​യും ലീ​ല​യു​ടെ​യും മ​ക​ൻ ഹ​വി​ൽ​ദാ​ർ സ​ന്തോ​ഷി​ന്റെ (52) മൃ​ത​ദേ​ഹ​മാ​ണ് വൈ​ത്തി​രി പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച​ത്.

സ​ഹോ​ദ​ര​ൻ റി​ട്ട. ആ​ർ​മി ഓ​ഫി​സ​ർ സു​രേ​ഷി​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി​യ ശേ​ഷ​മാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഓ​ഫി​സ​ർ ഇ​ൻ ക​മാ​ൻ​ഡ് മാ​ത്യു വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

ക​ശ്മീ​ർ ഫ​ഖ്‌​വാ​ര റെ​ജി​മെ​ന്റി​ലെ ജോ​ലി ക​ഴി​ഞ്ഞു ട്രാ​ൻ​സി​റ്റ് ക്യാ​മ്പി​ലെ​ത്തി​യ സ​ന്തോ​ഷ് അ​വി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക്കു ശേ​ഷം നാ​ലു ദി​വ​സം മു​മ്പാ​ണ് സ​ന്തോ​ഷ് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. അ​വ​ധി​ക്കു വ​ന്ന​പ്പോ​ൾ മ​ക​നെ​യും കൂ​ട്ടി ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSoldierKashmirCrematedSuicide
News Summary - Body of soldier who committed suicide in Kashmir was cremated
Next Story